തിരുവനന്തപുരം: ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച് ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബ്ബും (ടി.ഒ.സി), കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസും (കെ.എസ്.ഒ.എസ്) സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു.
കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമയെന്നും നാൽപത് വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കാഴ്ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വാക്കത്തണിന് നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും ശരിയായ കാഴ്ചയും വെളിച്ചവുമുള്ള നല്ലൊരു നാളെയും ഗവർണർ ആശംസിച്ചു.കവടിയാർ കൊട്ടാരത്തിന് സമീപം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ലക്ഷണമൊന്നുമില്ലാതെ അന്ധതയിലേക്ക് നയിക്കുന്ന വില്ലനാണ് ഗ്ലോക്കോമയെന്നും കൃത്യമായ പരിശോധനയും പരിചരണവും നൽകി കണ്ണുകളെ സംരക്ഷിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Read more ….
- പണത്തിന്റെ കൊഴുപ്പാണ് ബിജെപിക്ക്:മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ടു ചെയ്യില്ല:ഗണേഷ് കുമാര്
- വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന കരാറിൽ ഒപ്പിട്ട് കേരളവും കർണാടകയും
- ബഹ്റ ഇടനിലക്കാരന്റെ പണി ചെയ്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെ:സതീശൻ
- രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് ;വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു
- ‘ഇൻഡ്യയുമായി’ ഇടപാടില്ല; അസമിലും സഖ്യമില്ല; യൂസഫ് പത്താനെ ഇറക്കി മമതയുടെ കടുംവെട്ട്; പരിഭവവുമായി കോൺഗ്രസ്
ടി.ഒ.സി സെക്രട്ടറി ഡോ. ടി. തോമസ് ജോർജ്, ട്രഷറർ ഡോ. അഷദ് ശിവരാമൻ, കെ.എസ്.ഒ.എസ് ജനറൽ സെക്രട്ടറി ഡോ. സി. ബിജു ജോൺ തുടങ്ങിയവർ സംസാരിച്ചു. കവാടിയാർ കൊട്ടാര പരിസരത്ത് നിന്നും ആരംഭിച്ച വാക്കത്തൺ മാനവീയം വീഥിയിൽ സമാപിച്ചു. വിവിധ ആശുപത്രി പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.