പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്

ന്യൂഡ‍ൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്കെത്തുന്നു.പാലക്കാട് മണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുൻ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാർഥി.എന്‍ഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്

ഈ വർഷം ഇതു നാലാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ജനുവരിയിൽ തൃശുരിൽ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഗുരുവായൂരിലും മോദി എത്തിയിരുന്നു. തലേന്ന് കൊച്ചിയിൽ റോഡ് ഷോയും നടത്തി.

Read more ….

കഴിഞ്ഞ മാസം അവസാനം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ‌ കെ.സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനാണ് ഒടുവിലെത്തിയത്. വിഎസ്‌എസ്‌സിയിലെ പദ്ധതികളുടെ ഉദ്ഘാടനവും ഗഗൻയാൻ ദൗത്യസംഘത്തിലുള്ളവരെ അവതരിപ്പിക്കുകയും ചെയ്തു.