കോട്ടയം: ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി നഹാസ് കെ എ, പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് സാദത്ത് പി റ്റി എന്നിവരാണ് അറസ്റ്റിലായത്. ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്.
ഫെയ്സ്ബുക്കിലൂടെ വായ്പാ പരസ്യം കണ്ടാണ് വീട്ടമ്മ ഓൺലൈൻ ലോണിന് അപേക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ വായ്പ നൽകാമെന്ന് യുവാക്കൾ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണം എന്നുപറഞ്ഞ് ആദ്യം പണം വാങ്ങി. പിന്നീട് ലോണിന്റെ ഈടായും, പെനാൽറ്റിയായും പണം വേണമെന്ന് ആവശ്യപ്പെട്ടു.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
ഇങ്ങനെ പല തവണയായി രണ്ട് ലക്ഷം രൂപ യുവാക്കൾ വീട്ടമ്മയിൽ നിന്നും തട്ടിയെന്നാണ് പരാതി. തുടർന്നും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നി വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ