തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് മാറ്റമില്ലാതെ തുടരുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടുതൽ താപനില രേഖപെടുത്താനാണ് സാധ്യത.
അതേസമയം, തിരുവനന്തപുരമടക്കം സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ചെറിയതോതിൽ വേനൽ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ കേരളത്തിൻറെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ