വടകര: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ കെ.എൽ 01 സി.എച്ച് 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീവെച്ച് നശിപ്പിച്ചത്. വടകര താഴെ അങ്ങാടിയിൽ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. കടയിലെ ചാക്കുകൾ ഭാഗികമായി കത്തി നശിച്ചു. രണ്ടും ഒരാൾ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിൽ കഴിഞ്ഞ മാസമാണ് കോടതി വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വിട്ടയച്ചിരുന്നു. വീണ്ടും ഉണ്ടായ തീവെപ്പ് സംഭവം പ്രദേശത്ത് ഭീതി പടർത്തിയിട്ടുണ്ട്.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ