ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ. ഒരു സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്നത് പാർട്ടിയുടെ അവകാശമാണ്.
വയനാട്ടിലാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഒരു സംസ്ഥാന നേതാവല്ല, ദേശീയനേതാവാണ് കൂടാതെ കോൺഗ്രസിന്റെ മുൻ അധ്യക്ഷനുമാണ്. അത്തരമൊരാൾ മത്സരിക്കേണ്ടത് ബി.ജെ.പിയെ നേരിട്ടെതിർക്കാൻ കഴിവുള്ള ഒരു മണ്ഡലത്തിൽ നിന്നായിരിക്കണം എന്ന് രാജ പറഞ്ഞു.’മറ്റേതെങ്കിലും പാർട്ടിയോട് മത്സരിച്ച് ജയിക്കേണ്ടയാളല്ല രാഹുൽഗാന്ധി , ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ നിന്നായിരിക്കണം രാഹുൽ മത്സരിക്കേണ്ടത്’ – എന്നായിരുന്നു ഡി രാജയുടെ പ്രസ്താവന.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ
രാഹുൽ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടത്തിയതിനെ തങ്ങൾ സ്വീകരിച്ചു. അത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങളെയും അതുണ്ടാക്കുന്ന അനൈക്യങ്ങളെയും ഭിന്നതകളെയും രാഹുൽ ചൂണ്ടിക്കാട്ടിയതുകൊണ്ടാണ്. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ബി.ജെ.പിയല്ല, ഇടതുപക്ഷമാണ് പ്രധാനശത്രു എന്ന സന്ദേശം നൽകുകയാണെന്നും ഡി രാജ പറഞ്ഞു.വെള്ളിയാഴ്ച കോൺഗ്രസ് 39 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ഡി രാജയുടെ പ്രതികരണം.
















