തൃശൂർ:വനിതാദിനത്തിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു. 16 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ആരെന്ന് വ്യക്തമായിട്ടില്ല.
കുട്ടി താമസിക്കുന്ന ഊരിനടുത്തുള്ള പാറയ്ക്കു സമീപമാണ് സംഭവം നടന്നത്. പരിചയമുള്ള ഒരാള്‍ പാറയുടെ അടുത്തേക്ക് കൊണ്ടുപോയി ബലമായി മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കുട്ടിയോട് ക്രൂരതകാട്ടി.
Read more ….
- സ്കൂള്‍ വിദ്യാഭ്യാസ ഏകീകരണം:കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന് വിരുദ്ധ മറുപടി നൽകി വിദ്യാഭ്യാസ വകുപ്പ്
- വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ സഹായിക്കും:യുഡിഎഫ് തിരിച്ചും:എം.ബി രാജേഷ്
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- വധുവിന് ക്രിസ്ത്യൻ പേര്; തൂത്തുക്കുടി ശിവൻ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നിഷേധിച്ചു
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂര്‍ണ നഗ്നയായി അവശനിലയില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ മലക്കപ്പാറ പോലീസിനെ വിവരമറിയിക്കുകായിരുന്നു. പിന്നീട് ആംബുലന്‍സ് എത്തിച്ചാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനുശേഷം പോലീസ് മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.