ഇന്ത്യയിലെ ഏറ്റവും വലിയ രാമക്ഷേത്രമായി അയോധ്യ രാമക്ഷേത്രം ഉയർന്നുകഴിഞ്ഞു. ലോകമെമ്പാടുമുള്ള ഹൈന്ദവമതവിശ്വാസികളുടെ ആരാധാമൂർത്തിയായ രാമനെ കാണാൻ വിശ്വാസികൾ കാത്തിരിക്കുകയാണ്. ഭാരതീയ വിശ്വാസങ്ങള്‍ക്കപ്പുറം അതിർത്തികൾ കടന്നും രാമനെ ആരാധിക്കുന്നവരുണ്ട്. കിഴക്കൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും രാമായണം അതിന്‍റേതായ വ്യത്യസ്തതകളോടെ അവതരിപ്പിക്കപ്പെടുന്നു.
എന്നാൽ രാമായണവും ദക്ഷിണ കൊറിയയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നത് പലർക്കും അത്ര പരിചിതമായിരിക്കില്ല. ദക്ഷിണ കൊറിയയിലെ ജനങ്ങൾക്ക് ശ്രീരാമന്റെ ജന്മസ്ഥലവുമായി മാറ്റിനിർത്താൻ സാധിക്കാത്ത ഒരു ബന്ധമുണ്ടെന്നാണ് പല ഐതിഹ്യങ്ങളും കാണിക്കുന്നത്.
കണക്കുകളനുസരിച്ച് നിരവധി ദക്ഷിണ കൊറിയക്കാര്‍ ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യ സന്ദർശിക്കാറുണ്ട്. ഇന്ത്യക്കാരിയായ രാജകുമാരി കൊറിയൻ രാജാവിനെ വിവാഹം കഴിച്ച് പോയ കഥയാണിത്. സുരിരത്‌ന രാജകുമാരി അല്ലെങ്കിൽ ബോജു ചക്രവർത്തി എന്നറിയപ്പെടുന്ന തങ്ങളുടെ രാജ്ഞിയായ ഹിയോ ഹ്വാങ്-ഓക്ക് ആദരാഞ്ജലികൾ അർപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കൊറിയക്കാർ അയോധയ്യിലെത്തുന്നത്.
അയോധ്യയിൽ ജനിച്ച സുരിരത്‌ന കൊറിയയിൽ പോയി കിം സുറോ രാജാവിനെ വിവാഹം കഴിച്ചുവെന്നും ഹീയോ ഹ്വാങ്-ഓക്ക് എന്ന രാജ്ഞിയുടെ സ്ഥാനപ്പേരിന് അർഹയായി എന്നുമാണ് വിശ്വാസം. എന്നാല്‍ ഇതിന്‍റെ ആധികാരികതയെ പലരും ചോദ്യം ചെയ്യുമെങ്കിലും അയോധ്യയിലെ വിശ്വാസങ്ങളിൽ ഇതിനുള്ള ഒരു സ്ഥാനം നമുക്കു കണ്ടെത്താനാവും.
അയോധ്യയിലെ രാം കഥ പാർക്കിൽ ഈ വിശ്വാസങ്ങളെ സാധൂകരിക്കുന്ന ഒരു സ്ഥലമുണ്ട്. സരയൂ നദിയിലെ ഘാട്ടുകൾക്ക് അടുത്തായാണ് ഈ പാര്‍ക്ക് ഉള്ളത്. അയോധ്യ സന്ദർശിക്കുന്ന ദക്ഷിണ കൊറിയക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനവും ഇതു തന്നെയാണ്. ക്വീൻ ഹിയോ ഹ്വാങ്-ഓക്ക് മെമ്മോറിയൽ പാർക്ക് എന്നും ഈ പാർക്ക് അറിയപ്പെടുന്നു. കൊറിയൻ ഗ്രന്ഥമായ സാംഗുക് യൂസയിലാണ് (മൂന്ന് രാജ്യങ്ങളുടെ സ്മാരകം) ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞിയെ ആദ്യമായി പരാമർശിച്ചിട്ടുള്ളത്.
പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ പറയുന്നതനുസരിച്ച് ഗ്യൂംഗ്വാൻ ഗയയിലെ സുറോ രാജാവിന്റെ ഭാര്യയായിരുന്നു ഈ രാജ്ഞി. കൊറിയയിലെ മൂന്ന് രാജ്യങ്ങളുടെ കാലത്താണ് ഇ് സംഭവിക്കുന്നതത്രെ.
പണ്ടത്തെ കോസല രാജ്യം ഭരിച്ചിരുന്ന പത്മസെൻ രാജാവിന്റെ മകളായ സൂരിരത്ന രാജകുമാരി ബിസി 48-ൽ, അതായത് അവരുടെ 16-ാം വയസ്സിൽ, പുരാതന നഗരമായ ‘അയുത’യിൽ നിന്ന് കൊറിയയിലേക്ക് പോയെന്നും തെക്ക്-കിഴക്കൻ കൊറിയൻ സംസ്ഥാനമായ ഗെംഗ്‌വാൻ ഗയയിലെ രാജാവായ കിം സുറോയെ വിവാഹം കഴിച്ചുവെന്നാണ് കഥ. അക്കാലത്ത് ഒരു വള്ളത്തിൽ പരിവാരങ്ങൾക്കൊപ്പമാണ് സൂരിരത്ന രാജകുമാരി കൊറിയയിലേക്ക് പോയതത്രെ.
ഗെംഗ്‌വാൻ ഗയയിലെ രാജാവായ കിം സുറോയെ വിവാഹം കഴിച്ചു പിന്നീട് പുതുതായി സ്ഥാപിതമായ രാജ്യത്തിന്റെ ആദ്യ രാജ്ഞിയായി അവർ മാറി. തെക്കൻ ഗ്യോങ്‌സാങ് പ്രവിശ്യയിലെ ആധുനിക ഗിംഹേ നഗരത്തിൽ ആണ് ഇന്നീ രാജ്യം സ്ഥിതി ചെയ്യുന്നതത്രെ.
അയോധ്യ മാത്രമല്ല, ജനക്പൂർ മുതൽ രാമേശ്വരം വരെ, ശ്രീരാമ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾഅയോധ്യ മാത്രമല്ല, ജനക്പൂർ മുതൽ രാമേശ്വരം വരെ, ശ്രീരാമ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ
അയോധ്യയിലെ പാർക്കിൽ രാജ്ഞിയുടെയും രാജാവിന്റെയും പ്രതിമകൾ ഒരു പവലിയനിലും ഒരു കുളത്തിലും ആയി കാണാം. ഇന്ത്യയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള രാജകുമാരിയുടെ യാത്രയെ പ്രതിനിധീകരിക്കുന്നു. യാത്രയ്ക്കിടെ അവൾ കൂടെക്കൊണ്ടുപോയ സ്വർണ്ണമുട്ടയെ പ്രതിനിധീകരിക്കുന്ന ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ഒരു മുട്ടയുടെ രൂപവും ഇവിടെ കാണാം.
- Read More….
- പോക്കറ്റ് കാലിയാവില്ല ഇവിടേക്ക് പോയാൽ: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലം
- ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’: ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
- Soya Biryani| ഒരു വെജ് ബിരിയാണി വീട്ടിലൊരുക്കാം സോയ ബിരിയാണി
- റെഡ് ക്യാമറയെ നിക്കോൺ ഏറ്റെടുക്കുന്നു
- വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്ക് സന്ദേശം കൈമാറാം: പുതിയ ഫീച്ചർ ഉടനെന്ന് റിപ്പോർട്ട്
2001-ൽ ഇന്ത്യ ദക്ഷിണ കൊറിയയുമായി ഗിംഹെയെയും അയോധ്യയെയും സഹോദര നഗരങ്ങളായി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതിന് ശേഷമാണ് സ്മാരക സ്ഥലം അനാവരണം ചെയ്തത്. അയോധ്യ യാത്രയിൽ വ്യത്യസ്തത തേടുന്നവർക്ക് പോകാൻ പറ്റിയ ഒരു ഇടമാണിത്.
രാമക്ഷേത്രം
2.7 ഏക്കറിലായി പണികഴിപ്പിച്ചിരിക്കുന്ന അയോധ്യ രാമജന്മ ഭൂമിയിലെ ശ്രീരാമ ക്ഷേത്രം ഇന്ത്യയിലിതുവരെ നിർമ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ, ഏറെ പ്രത്യേകതകളുള്ള രാമക്ഷേത്രമാണ്. മൂന്നു നിലകളിലായാണ് ഈ രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മൂന്നു നിലകളിലായി 360 അടി നീളവും 235 അടി വീതിയും 161 അടി ഉയരവും ക്ഷേത്രത്തിനുണ്ട്.
അഞ്ച് മണ്ഡപങ്ങള്‍,മൂന്നു നിലകളിലായി ആകെ ആകെ 392 തൂണുകൾ, 44 വാതിലുകൾ, 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള മതിൽ, നാല് മൂലകളിലായി നാല് ക്ഷേത്രങ്ങൾ, എന്നിവയൊക്കോ ഇവിടെ കാണാം.
പരമ്പരാഗത ക്ഷേത്രനിർമ്മാണ രീതിയായ നാഗര ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മൂന്നു നിലകളാണ് ക്ഷേത്രത്തിന് ആകെയുള്ളത്. ഏറ്റവും താഴത്തെ നിലയിൽ ശ്രീരാമന്റെ ജീവിതകഥ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത് കാണാം. ഒന്നാമത്തെ നിലയിൽ ശ്രീരാമൻറെ ദർബാര്‍ ആണ്. ഭൂകമ്പത്തെപ്പോലും ചെറുക്കുന്ന രീതിയിൽ ആയിരം വർഷത്തോളം നിലനിർത്താൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം എന്നാണ് മറ്റൊരു പ്രത്യേകത.