ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്ക കേരളത്തിൽ നിന്നും സിപിഎം നേതാക്കളെയും ചാക്കിട്ട് പിടിക്കാൻ ബിജെപി നീക്കം നടത്തിയതായി റിപ്പോർട്ടുകൾ. സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷണത്തിന് ലഭിച്ചത്.
സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ബിജെപിയിൽ ചേരുമെന്ന് രാജേന്ദ്രൻ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനോട് നേരിട്ട് പറഞ്ഞുവെന്ന് സിപിഎം കേന്ദ്രങ്ങൾ അന്വേഷണത്തിനോട് പറഞ്ഞു. രാജേന്ദ്രൻ്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കിയ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാജേന്ദ്രൻ ബിജെപിയിൽ ചേർന്നാൽ അത് വൻ തിരിച്ചടിയുണ്ടാക്കും എന്ന ഭയമാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടതിൻ്റെ പിന്നിൽ എന്നാണ് സൂചന.
രാജേന്ദ്രൻ ബിജെപിയിൽ ചേർന്നാൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് മുൻ മന്ത്രി എം.എം.മണിയേയും അദ്ദേഹത്തിൻ്റെ സഹോദരൻ ലംബോദരനേയുമാണ് എന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം നീക്കം. ലംബോദരൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റിയുള്ള വിവരങ്ങൾ രാജേന്ദ്രന് അറിയാം. രാജേന്ദ്രൻ അതിനെ സംബന്ധിച്ച വെളിപ്പെടുത്തിയാൽ അത് വിരൽ ചൂണ്ടുന്നത് എംഎം മണിയിലേക്കാണ്. അതിൽ മൂന്നാറിലെ കയ്യേറ്റം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉണ്ട്. നിലവിലെ ഇടുക്കി ജില്ലാ സെക്രട്ടറി വർഗീസിനെയും വെട്ടിലാക്കുന്ന തെളിവുകൾ പുറത്ത് വിടുമെന്നാണ് രാജേന്ദ്രൻ ഉയർത്തിയ വെല്ലുവിളി എന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള മുൻ മന്ത്രിയേയും ബിജെപി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഗവർണർ, രാജ്യസഭാംഗം തുടങ്ങിയ പദവികൾ നൽകാം എന്നാണ് നൽകിയ വാഗ്ദാനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സിപിഎം നേതാവായ മുൻ മന്ത്രി തള്ളിയെന്നാണ് അദ്ദേത്തിനോട് അടുപ്പമുള്ള കേന്ദ്രങ്ങൾ അന്വേഷണത്തിനോട് വ്യക്തമാക്കിയത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു പ്രമുഖ സിപിഐ രണ്ട് സിപിഐ നേതാക്കളുമായി ബിജെപി നേതൃത്വംബന്ധപ്പെട്ടിട്ടുണ്ട്. എന്നാണ് ലഭിക്കുന്ന വിവരം. ഒരാൾ മുൻ എംഎൽഎ കെ പ്രകാശ് ബാബു വും മറ്റൊരാൾ സംസ്ഥാന കൗൺസിൽ അംഗം വിപി ഉണ്ണികൃഷ്ണനുമാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിൽ വൻ ചാക്കിട്ടു പിടുത്തത്തിനാണ് ബിജെപി ശ്രമിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് പത്മജക്ക് പിന്നാലെ ഇടതുമുന്നണിയിലെയും പ്രമുഖർ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ ചേരുമെന്ന സൂചനയാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ