ന്യൂഡല്‍ഹി: ജോലി വാഗ്ദാനംചെയ്ത് കബളിപ്പിക്കപ്പെട്ട് റഷ്യ-യുക്രൈന് യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരികെ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
റഷ്യ-യുക്രൈന് യുദ്ധഭൂമിയില്‍ ചില ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. നിരവധി കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റുമാര്‍ റഷ്യന്‍ ഭാഷയിലുള്ള ചില കരാറുകളില്‍ ഒപ്പിടുവിച്ചെന്നും കുടുംബങ്ങള്‍ പറഞ്ഞിരുന്നു.
Read more :
- പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബിജെപിക്കുള്ളിൽ എതിർപ്പ്; ഡൽഹിയിലെ ചടങ്ങിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സുരേന്ദ്രന്
- ഡൽഹിയിൽ നമസ്കരിക്കുകയായിരുന്നവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസിന്റെ നടപടി വിവാദമാകുന്നു : വൻ പ്രതിഷേധം
- സുധ മൂർത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതിയുടെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
- വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു; പിതാവ് അറസ്റ്റിൽ
- കോൺഗ്രസ് സംഘർഷപൂരിതമാണ്, ഇന്നലെ ഒരാൾ ചാടി. ഇന്നും ഒരാൾ ചാടാനുള്ള സാധ്യതയുണ്ട്. കാത്തിരിക്കൂ: ഇ.പി.ജയരാജൻ
വ്യാജവാഗ്ദാനങ്ങള്‍ നല്കി മനുഷ്യക്കടത്ത് നടത്തുന്ന ഇത്തരം ഏജന്റുമാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ആരംഭിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തുന്ന ഒരു സംഘത്തെ സി.ബി.ഐ. കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റഷ്യയില്‍ ജോലി വാഗ്ദാനംചെയ്യുന്ന ഏജന്റുമാരുടെ കെണിയില്‍ പെടരുതെന്ന് ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് അത്യന്തം അപകടം നിറഞ്ഞതും ജീവന് ഭീഷണിയുണ്ടാക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ