ജീവിത ശൈലി മൂലവും, വ്യായാമക്കുറവ് മൂലവും സ്ത്രീകളിൽ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. രോഗ ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയാണ് പല സ്ത്രീകളും ചെയ്യുന്നത്. ഇന്ന് പോകാം നാളെ പോകാം എന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങൾ ആരോഗ്യത്തിനു ആപത്ത്കരമായി ഭവിക്കും. അതിനാൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉറപ്പായും മെഡിക്കൽ പരിശോധന നടത്തുക
ആരോഗ്യ റിപ്പോർട്ടുകൾ അനുസരിച്ചു സ്ത്രീകളിൽ താഴെ പറയുന്ന അസുഖങ്ങളാണ് കൊടുത്താണ് കണ്ടു വരുന്നത്
ക്യാൻസര്‍
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ക്യാൻസര്‍ അഥവാ അര്‍ബുദം. എങ്കിലും സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാൻസര്‍ എന്നിവ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമയത്തിന് രോഗനിര്‍ണയം നടത്താത്തതാണ് ഇവയെല്ലാം സങ്കീര്‍ണമാകാൻ കാരണമാകുന്നത്. അതിനാല്‍ തന്നെ സ്ത്രീകള്‍ ഇടവിട്ട് മെഡിക്കല്‍ ചെക്കപ്പിന് വിധേയരാകുന്നത് വളരെ നല്ലതാണ്.
ലൈംഗിക പ്രശ്നനങ്ങൾ
പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും സ്ത്രീകള്‍ക്കിടയില്‍ കൂടിവരികയാണ്. ലൈംഗികപ്രശ്നങ്ങളും ഇതിലുള്‍പ്പെടുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ വലിയ തോതില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രസവം
പ്രസവത്തെ തുടര്‍ന്നോ പ്രസവത്തോട് അനുബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ ജീവൻ നഷ്ടപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കുറഞ്ഞുവരികയാണ്. എങ്കില്‍ പോലും നിലവിലുള്ള ആരോഗ്യരംഗത്തെ പുരോഗതിയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇനിയും നാം മെച്ചപ്പെടേണ്ടതുണ്ട്. ഇന്ത്യയില്‍ തന്നെ പ്രാഥമികശുശ്രൂഷയ്ക്ക് പോലും അവസരമില്ലാത്ത എത്രയോ ഗ്രാമങ്ങളുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമുണ്ട്.
എച്ച്ഐവി
എച്ച്ഐവിയാണ് സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇത് പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നത് തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പലപ്പോഴും പുരുഷന്മാരുടെ അത്ര പോലും ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കിട്ടുന്നില്ല എന്നതിനാല്‍ തന്നെ എച്ച്ഐവിയും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളുടെ കൂട്ടത്തിലുള്‍പ്പെടുത്താം.
- Read More…….
- പങ്കാളിക്ക് മറ്റു ബന്ധങ്ങളുണ്ടോ? സംശയം ഒരു മാനസികാരോഗ്യ പ്രശ്നമാണോ? സംശയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? വിശദമായി അറിയാം
- കുടവയർ കുറയ്ക്കാൻ ഇനി ജിമ്മിൽ പോകണ്ട, ഡയറ്റും വേണ്ട: ഈ ഒരൊറ്റ ഗ്ലാസ് വെള്ളം മാത്രം കുടിച്ചാൽ മതി
- വിറ്റാമിന്‍ ഡിയുടെ അളവ് കൂടിയാൽ എന്ത് സംഭവിക്കും? സപ്പ്ളിമെന്റ ഗുളികകൾ എടുക്കുന്നവർ ശ്രദ്ധിക്കുക
- ഇനി ഒരൊറ്റ മുടി പോലും നരയ്ക്കില്ല; നരച്ച മുടി കറുക്കുകയും ചെയ്യും: ശീലിക്കാം ഈ 10 പൊടികൈകൾ
പിസിഒഡി
ഇന്ന് മിക്ക സ്ത്രീകളും പരാതിപ്പെടാറുള്ളൊരു പ്രശ്നാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. പ്രധാനമായും ജീവിതരീതികളിലെ പോരായ്മകളാണ് ഇന്ന് പിസിഒഡി വര്‍ധിക്കുന്നതിന് കാരണമായി വന്നിട്ടുള്ളത്. എന്തായാലും പിസിഒഡി കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നതില്‍ അവ്യക്തതയില്ല.