‘സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ്’ ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആരംഭിച്ചു. പ്രതിരോധ സാങ്കേതിക വിദ്യയിൽ ആത്മനിർഭർ ഭാരതതിലേക്കുള്ള പരിവർത്തനമാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിവിധ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും അക്കാദമികളും സായുധ സേനയുമായി ബന്ധപ്പെട്ട അവരുടെ ഉപകരണങ്ങൾ, സേവനങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയവ പങ്ക് വയ്ക്കാനും അവ പ്രദർശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കുളച്ചൽ സ്റ്റേഡിയത്തിൽ വിവിധ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. 54 ഇൻഫൻ്ററി ഡിവിഷൻ ജനറൽ ഓഫീസർ കമാണ്ടിങ്,
മേജർ ജനറൽ അഖിലേഷ് കുമാർ, പാങ്ങോട് സൈനിക കേന്ദ്ര മേധാവി, ബ്രിഗേഡിയർ സലിൽ എംപി, ടെക്നോപാർക്ക് സിഇഒ, കേണൽ സഞ്ജീവ് നായർ (റിട്ട), ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ ഡോ.ഗുരുപ്രസാദ്, മറ്റ് പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസായങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും സംവേദനാത്മക സെഷൻ, പാനൽ ചർച്ച, പ്രദർശനം എന്നിവയാണ് ഈ രണ്ട് ദിവസത്തെ പരിപാടിയുടെ പ്രത്യേതകൾ. പരിപാടി നാളെ സമാപിക്കും.
ഇന്ത്യൻ സൈന്യത്തെ പിന്തുണക്കാനുതകുന്ന വ്യവസായങ്ങൾ,അക്കാദമിയ എന്നിവയുടെ കഴിവിൻ്റെ പ്രധാന മേഖലകൾ തിരിച്ചറിയുകയും അതുവഴി പ്രത്യേകിച്ചും സൂക്ഷ്മ ചെറുകിട സംരഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സ്വദേശിവൽക്കരണത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. പ്രതിരോധ സേനകൾ, വ്യവസായ സ്ഥാപനങ്ങൾ അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച് പ്രതിരോധ ഉൽപ്പാദന വ്യവസായങ്ങളിൽ നിന്നും അക്കാദമികളിൽ നിന്നുമുള്ള ഇന്ത്യൻ ആർമിയുടെ അഭിലാഷങ്ങൾ കൂടാതെ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റുമ്പോൾ പ്രതിരോധ വ്യവസായങ്ങളും അക്കാദമികളും നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചയും ഈ പരിപാടിയുടെ ഭാഗമായി നടക്കും
സ്വകാര്യ വ്യവസായങ്ങൾക്കും അക്കാദമിയകൾക്കും ആയുധങ്ങൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യ, ലോജിസ്റ്റിക്ക് സപ്പോർട്ട് മുതലായവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു ശ്രേണി നവീകരിക്കാനും ഗവേഷണം നടത്താനും കൂടാതെ ഇന്ത്യൻ പ്രതിരോധ സേനയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ നൽകുന്ന സംഭാവനയുടെ തോത് മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമാണിത്.സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ് – പാങ്ങോട് സൈനിക കേന്ദ്രത്തിൽ
‘സതേൺ സ്റ്റാർ ആർമി അക്കാഡമിയ ഇൻഡസ്ട്രി ഇൻ്റർഫേസ്’ ഇന്ന് (മാർച്ച് 07) പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആരംഭിച്ചു. പ്രതിരോധ സാങ്കേതിക വിദ്യയിൽ ആത്മനിർഭർ ഭാരതതിലേക്കുള്ള പരിവർത്തനമാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിവിധ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും അക്കാദമികളും സായുധ സേനയുമായി ബന്ധപ്പെട്ട അവരുടെ ഉപകരണങ്ങൾ, സേവനങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയവ പങ്ക് വയ്ക്കാനും അവ പ്രദർശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കുളച്ചൽ സ്റ്റേഡിയത്തിൽ വിവിധ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. 54 ഇൻഫൻ്ററി ഡിവിഷൻ ജനറൽ ഓഫീസർ കമാണ്ടിങ്,
മേജർ ജനറൽ അഖിലേഷ് കുമാർ, പാങ്ങോട് സൈനിക കേന്ദ്ര മേധാവി,
ബ്രിഗേഡിയർ സലിൽ എംപി, ടെക്നോപാർക്ക് സിഇഒ, കേണൽ സഞ്ജീവ് നായർ (റിട്ട), ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ ഡോ.ഗുരുപ്രസാദ്, മറ്റ് പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസായങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും സംവേദനാത്മക സെഷൻ, പാനൽ ചർച്ച, പ്രദർശനം എന്നിവയാണ് ഈ രണ്ട് ദിവസത്തെ പരിപാടിയുടെ പ്രത്യേതകൾ. പരിപാടി നാളെ സമാപിക്കും.
ഇന്ത്യൻ സൈന്യത്തെ പിന്തുണക്കാനുതകുന്ന വ്യവസായങ്ങൾ,അക്കാദമിയ എന്നിവയുടെ കഴിവിൻ്റെ പ്രധാന മേഖലകൾ തിരിച്ചറിയുകയും അതുവഴി പ്രത്യേകിച്ചും സൂക്ഷ്മ ചെറുകിട സംരഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സ്വദേശിവൽക്കരണത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. പ്രതിരോധ സേനകൾ, വ്യവസായ സ്ഥാപനങ്ങൾ അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച് പ്രതിരോധ ഉൽപ്പാദന വ്യവസായങ്ങളിൽ നിന്നും അക്കാദമികളിൽ നിന്നുമുള്ള ഇന്ത്യൻ ആർമിയുടെ അഭിലാഷങ്ങൾ കൂടാതെ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റുമ്പോൾ പ്രതിരോധ വ്യവസായങ്ങളും അക്കാദമികളും നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചയും ഈ പരിപാടിയുടെ ഭാഗമായി നടക്കും
സ്വകാര്യ വ്യവസായങ്ങൾക്കും അക്കാദമിയകൾക്കും ആയുധങ്ങൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യ, ലോജിസ്റ്റിക്ക് സപ്പോർട്ട് മുതലായവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു ശ്രേണി നവീകരിക്കാനും ഗവേഷണം നടത്താനും കൂടാതെ ഇന്ത്യൻ പ്രതിരോധ സേനയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ നൽകുന്ന സംഭാവനയുടെ തോത് മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമാണിത്.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?