ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വര്‍ധിപ്പിച്ച് 50 ശതമാനമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നസ് റിലീഫും (ഡിആര്‍) അനുവദിക്കുന്ന ഉത്തരവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2024 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.
അടിസ്ഥാന ശമ്പളം/പെന്‍ഷന്‍ എന്നിവയുടെ നിലവിലുള്ള നിരക്കായ 46 ശതമാനത്തേക്കാള്‍ 4 ശതമാനം വര്‍ദ്ധനയാണ് വരുത്തുന്നത്. പ്രാബല്യത്തില്‍ വരുന്ന വിലക്കയറ്റത്തിന്റെ ആഘാതം നികത്താനാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?
ഡിയര്‍നസ് അലവന്‍സും ഡിയര്‍നസ് റിലീഫും ചേര്‍ന്ന് ഖജനാവിന് വരുത്തുന്ന സാമ്പത്തിക ആഘാതം പ്രതിവര്‍ഷം 12,868.72 കോടി രൂപയാണ്. നിലവിലെ തീരുമാനം ഏകദേശം 49.18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ച ഫോര്‍മുലയ്ക്ക് അനുസൃതമായാണ് വര്‍ദ്ധനയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇതിന് മുമ്പ് ഒക്ടോബറിലാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് 46 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്.
















