തൃശൂർ: ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിന് എട്ടിൻ്റെ പണി കൊടുത്ത് ഫേസ്ബുക്ക് പേജ് അഡ്മിൻ. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മിനിട്ടുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയ അഡ്മിൻ ഒരു എഫ് ബി പോസ്റ്റ് വഴി മുൻ കോൺഗ്രസ് നേതാവിനെ വെട്ടിലാക്കിയത്
പത്മജയെ പരിഹസിച്ച് അവരുടെ പേജിൽ തന്നെ കുറിപ്പിട്ടാണ് അഡ്മിൻ പണി നൽകിയത്. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പത്മജയുടെ എഫ്ബി പേജ് വഴി പങ്കുവച്ച പോസ്റ്റ്.

പത്മജയുടെ നിർദേശപ്രകാരം നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സ്ഥാന പരിഹാസവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇന്ന് വൈകിട്ട് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വമെടുക്കത്. കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞു.
















