കോഴിക്കോട്: ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ നൽകിയ മറുപടിയിൽ പ്രതികരിച്ച്യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെ. കരുണാകരന്‍റെ ലെഗസിക്ക് കെ. മുരളിധരന്‍റെ പത്രസമ്മേളനത്തിനപ്പുറം ഒരു ക്ലാരിറ്റിയും വേണമെന്ന് വിചാരിക്കുന്നില്ലെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. വടകരയിലെ വലിയ വിജയമായിരിക്കും കെ. കരുണാകരൻ പത്മജയോട് ചെയ്യുന്ന പ്രതികാരമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. രണ്ട് ഫേസ് ബുക്ക് കുറിപ്പുകളാണ് രാഹുൽ എഫ് ബിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിനെ പരിഹസിച്ച് പത്മജ വേണുഗോപാൽ രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്ന് നേതാവായതാണെന്നും അദ്ദേഹം എന്നോട് അത് പറയേണ്ടെന്നും പത്മജയുടെ പ്രതികരണം.
ബിജെപി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവഡേക്കറിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പത്മജ പ്രതികരിച്ചിരുന്നു. രാഹുലിന്‍റെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ‘ടിവിയിലിരുന്ന് നേതാവായതാണെന്ന’ മറുപടി പത്മജ നൽകിയത്.
ചാണകക്കുഴിയിലാണ് വീണതെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്നുമായിരുന്നു നേരത്തേ രാഹുല്‍ പ്രതികരിച്ചത്
ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടുമെന്നും രൂക്ഷമായ ഭാഷയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിമർശിച്ചിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frahulbrmamkootathil%2Fposts%2Fpfbid02eFGtuwtaumAxXAxrQottLNo4jdXnvJYwbBiBywtTYUatb8ntArAbnwXKXNiB8iANl&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frahulbrmamkootathil%2Fposts%2Fpfbid02LtU2qYzJGcgTQPioYfeCfTohQX5pejoQKxBVp9XbrFPrpWtn3e8USB9jHJWfFyYBl&show_text=true&width=500
















