തിരുവനന്തപുരം∙ കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടതിന്റെ പിന്നിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി. യുവജനോത്സവത്തിന്റെ സംഘാടകര്‍ക്കുള്ള രാജ്യാന്തര തീവ്രവാദ ബന്ധങ്ങളെക്കുറിച്ചു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
‘‘ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണ് ‘ഇൻതിഫാദ’. ‘ഇന്‍തിഫാദ’ ഒരു ഭീകര പദമാണ്. അതു രക്തത്തില്‍ കുതിര്‍ന്ന വാക്കാണ്. അത് അക്രമത്തിനുള്ള പ്രേരണയല്ലാതെ മറ്റൊന്നുമല്ല’’– നിവേദനത്തിൽ പറയുന്നു.
ഇന്‍തിഫാദ’ ആഗോളവല്‍ക്കരിക്കുക എന്നത് ഹമാസിന്റെ ദൗത്യമാണ്. അതിന് കൂട്ടു നില്‍ക്കുകയായിരുന്നു എസ്എഫ്ഐ നിയന്ത്രണത്തിലുള്ള വിദ്യാർഥി യൂണിയന്. ‘ഇന്‍തിഫാദ’ ഒരു കലോത്സവത്തിന്റെ പ്രചാരണ പദമല്ല. കല,സാഹിത്യം,സംസ്കാരം എന്നിവയെ പ്രതീകപ്പെടുത്തുന്ന വാക്കുമല്ല. ഹമാസ് അനുകൂല ഭീകരതയെ സ്ഥാപനവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന് പേരിട്ടത്.
സര്‍വകലാശാലകള്‍ ഉള്‍പ്പടെ പൊതുസ്ഥാപനങ്ങള്‍ തീവ്രവാദ സംഘടനകളുടെ പിടിയിലാണ്. കേരളത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ തീവ്രവാദ ബന്ധങ്ങളും രാജ്യാന്തര ഫണ്ടിങും ഉണ്ട്. ദേശസുരക്ഷയുടെ കാര്യം കൂടിയാണ്. പേരിട്ടതിനു പിന്നിലെ പ്രേരണയും സാമ്പത്തികസഹായം ഉള്‍പ്പെടെ ലഭിച്ച കാര്യവും പുറത്തുവരണം. അതിനു വിപുലമായ അന്വേഷണം ആവശ്യമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും നിവേദനത്തില്‍ സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?
ഡോ.വിനോദ് കുമാർ, ടി.ജി. നായര്‍, പി. ശ്രീകുമാര്‍, പി.എസ്. ഗോപകുമാര്‍, ജി. സജികുമാര്‍, അഡ്വ വി.കെ. മഞ്ചു, ഒ.ബി.കവിത, ഡോ. എസ്.മിനി വേണുഗോപാല്‍, ഡോ. പോള്‍ രാജ്, ഡോ. ശ്രീപ്രസാദ്. ആര്, ഡോ.ദിവ്യ എസ്.ആര്, എസ്. ശ്യാം ലാല്‍ എന്നീ സെനറ്റ് അംഗങ്ങളാണു ഗവര്‍ണർക്ക് നിവേദനം നല്‍കിയത്.
















