ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി ദേശീയ ആസ്ഥാനത്തെത്തി. ബിജെപിയിൽ അംഗത്വമെടുക്കുന്നതിന് വേണ്ടിയാണ് പത്മജ കേന്ദ്ര ഭരണ പാർട്ടിയുടെ ആസ്ഥാനത്തിയത്.
ഇന്ന് വൈകിട്ട് ആറരയ്ക്ക് ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അവർ പാർട്ടി അംഗത്വം സ്വീകരിക്കും. ഡൽഹിയിലെത്തിയ പത്മജ ബിജെപി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയിരുന്നു. ബിജെപി നേതാവ് അരവിന്ദ് മേനോനും ചർച്ചയിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ പത്മജ സ്ഥാനാർഥിയാകുമെന്നാണ് വിവരം.
തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വം അവഗണിച്ചതാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് പത്മജ വ്യക്തമാക്കിയത്. അതേസമയം; പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ര രംഗത്തെത്തി. കോണ്‍ഗ്രസിലെ തമ്മിലടിയും തൊഴുത്തില്‍ കുത്തും അഴിമതിയിലും മനം മടുത്താണ് പത്മജ വരുന്നത്. നരേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്ക് ഭാവിയുള്ളതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. പത്മജയുമായുള്ള ചര്‍ച്ചയെക്കുറിച്ച് പറയേണ്ടത് താനല്ല, പറയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പത്മജ വ്യക്തമാക്കട്ടെയെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
















