‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍

നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ഹോളിവുഡ് താരം ഗാല്‍ ഗഡോട്ട്. നടി തന്നെയാണ് ഈ സന്തോഷ വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’ എന്ന അടിക്കുറിപ്പോടെയാണ് ഗഡോട്ട് വാര്‍ത്ത പങ്കുവച്ചത്.

ഹീബ്രു ഭാഷയിലുള്ള ഓറി എന്ന പേരാണ് കുഞ്ഞിന് നൽകിയത്. ‘എന്റെ വെളിച്ചം’ എന്നാണ് പേരിന്റെ അര്‍ഥമെന്ന് ഗാല്‍ ഗഡോട്ട് വ്യക്തമാക്കി.

ഇസ്രായേല്‍ സ്വദേശിയാണ് ഗാല്‍ ഗഡോട്ട്. മിസ് ഇസ്രായേല്‍ കിരീടം നേടിയതിന് ശേഷം മോഡലിങ്ങിലൂടെ വിനോദരംഗത്തെത്തുകയായിരുന്നു. 2009 ല്‍ റിലീസ് ചെയ്ത ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.

ഡിസി കോമിക്‌സിന്റെ വണ്ടര്‍ വുമണ്‍ എന്ന കോമിക് കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കിയ വണ്ടര്‍ വുമണ്‍ എന്ന ചിത്രം ലോകമെമ്പാടും പ്രശസ്തയാക്കി. ജസ്റ്റിസ് ലീഗ്, വണ്ടര്‍ വുമണ്‍ 1984, ഡെത്ത് ഓണ്‍ ദ നൈല്‍ തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകള്‍.

Read More…..

സ്റ്റോ വൈറ്റ്, ഇന്‍ ദ ഹാന്‍ഡ് ഓഫ് ഡാന്റേ എന്നിവയാണ് ഏറ്റവും പുതിയ റിലീസുകള്‍.

2008 ലാണ് ഇസ്രേയേല്‍ വ്യവസായിയായ യാരോണ്‍ വാര്‍സനോവിനെ ഗഡോട്ട് വിവാഹം ചെയ്യുന്നത്. 2011 ലാണ് ആദ്യ കുഞ്ഞ് ആല്‍മയുടെ ജനനം. 2017, 2021 വര്‍ഷങ്ങളായ യഥാക്രമം മായ, ഡാനിയേല എന്നീ കുഞ്ഞുങ്ങള്‍ ജനിച്ചു.