ലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു. 55കാരനായ പ്രമോദ് യാദവാണ് കൊല്ലപ്പെട്ടത്. ജൗൻപൂർ ജില്ലയിലാണ് സംഭവം. ബോധ്പൂർ ഗ്രാമത്തിൽ വെച്ചാണ് പ്രമോദ് യാദവിന് വെടിയേറ്റത്.
പ്രമോദ് യാദവിനെ തടഞ്ഞുനിർത്തി ഒരു കാർഡ് നൽകിയതിന് ശേഷം അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൂന്ന് തവണ വെടിവെച്ച സംഘം സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ പ്രമോദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more :
പ്രമോദ് യാദവിന്റെ പ്രതികളെ പിടിക്കാനായി നിരവധി പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെ് എസ്.പി അജയ്പാൽ ശർമ്മ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രമോദ് യാദവ് മത്സരിച്ചിട്ടുണ്ട്. മുൻ എം.പി ധനഞ്ജയ് സിങ്ങിന്റെ ഭാര്യക്കെതിരെയായിരുന്നു മത്സരം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ