ഭൂതകാലത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു ‘ഭ്രമയുഗം’. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തിയറ്ററുകളിൽ വലിയ കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്.
മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു എന്ന ഏറ്റവും പുതിയ അപ്ഡേറ്റാണ് വരുന്നത്.
ഫെബ്രുവരി 15 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമാണ് ഉടനീളമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമാല്‍ഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
The iconic Mammootty stars in Bramayugam, a black and white masterpiece, shrouded in mystery and horror! Get ready for a cinematic experience unlike any other. Streaming on Sony LIV from March 15th.#Bramayugam #SonyLIV #BramayugamOnSonyLIV #Bramayugam starring @mammukka pic.twitter.com/os5y2t8hLH
— Sony LIV (@SonyLIV) March 6, 2024
ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക അണിയറക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ബിഗ് സ്ക്രീനിലെ ഈ വേറിട്ട പരീക്ഷണത്തെ ഇരുകൈയും നീട്ടിയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചത്.
Read More…..
- ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ നാളെ മുതൽ തിയറ്ററുകളിൽ
- തിരുമലയിൽ മൊട്ടയടിച്ചു ബോളിവുഡ് സംവിധായകൻ: ‘ആകെ മാറിപ്പോയെന്ന്’ കമന്റുകൾ
- ‘ഇതുവരെ ഒറ്റ പൈസ പോലും കിട്ടിയിട്ടില്ല’: പ്രമുഖ സംഗീത സംവിധായകനെതിരെ വെളിപ്പെടുത്തലുമായി സന്തോഷ് നാരായണൻ
- ഫോണ്‍ തലക്കീഴില്‍ വെച്ചുറങ്ങുന്നവരാണോ നിങ്ങൾ? അപകടം പിന്നാലെയുണ്ട്
- നിങ്ങളുടെ കണ്ണില്‍ ഇത്തരം ലക്ഷണങ്ങളുണ്ടോ? സൂക്ഷിക്കുക; രക്തം കെട്ടികിടക്കാൻ സാധ്യതയുണ്ട്
ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ്. കൃത്യം ഒരു മാസത്തിനിപ്പുറം മാര്‍ച്ച് 15 നാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുക.
ആദ്യ 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഈ ചിത്രം 18.90 കോടി നേടിയിരുന്നു. മലയാളം പതിപ്പിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് ഭ്രമയുഗത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി. മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്‍റെയും സിദ്ധാര്‍ഥ് ഭരതന്‍റെയും പ്രകടനങ്ങള്‍ക്ക് വലിയ കൈയടി ലഭിച്ചിരുന്നു.
കൊടുമണ്‍ പോറ്റി എന്ന തന്‍റെ കഥാപാത്രത്തിന് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഭാവപ്രകടനമാണ് മമ്മൂട്ടി നല്‍കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 60 കോടിയിലേറെ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.