പദ്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ്സല്ല. ഇനി മുതല്‍ ബി.ജെ.പിയാണ്. കോണ്‍ഗ്രസ്സ് വിടാനുണ്ടായ കാരണങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലാണ് അണികളെല്ലാം. ഒന്നിരുട്ടി വെളുത്തപ്പോള്‍ ത്രിവര്‍ണ്ണ പതാക വലിച്ചെറിഞ്ഞ് കാവിക്കൊടിയേന്തിയ പദ്മജയ്ക്ക് എന്താണ് സംഭവിച്ചത്. ചദിച്ചതൊന്നും കിട്ടാത്തതു കൊണ്ടാണോ. അതോ, കൊടുത്തതൊന്നും മതിയാവാത്തതു കൊണ്ടാണോ എന്നാണ് അണികളുടെ ചിന്ത. പദ്മജയ്ക്കും പറയാനുണ്ടാകും, കോണ്‍ഗ്രസ്സ് വിട്ടുപോകാനുള്ള പ്രധാന കാര്യവും കാരണങ്ങളും. അത് കോണ്‍ഗ്രസ്സ് കേട്ടില്ല എന്നതാണ് പ്രശ്നം. 2022ല്‍ തന്നെ പദ്മജ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുമുണ്ട്. എന്തൊക്കെയാണ് പദ്മജയെ കോണ്‍ഗ്രസ്സില്‍ നിന്നും അകറ്റാനുണ്ടായ ഘടകങ്ങള്‍. ഇവയാണാ കാരണങ്ങള്‍.
* ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കൊടുത്തില്ല
ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് വേണം. ഇതായിരുന്നു പദ്മജയുടെ പ്രധാന ആവശ്യം. മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകാത്ത സ്ഥിതിക്ക് മത്രിക്കാതെ എം.പിയാകാന്‍ പറ്റുന്ന സാധ്യതയെ കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, കോണ്‍ഗ്രസ് അങ്ങനെ ചിന്തിച്ചില്ല. ഒരു സീറ്റ് കൂടുതല്‍ വേണമെന്ന് കടും പിടുത്തം നടത്തിയ മുസ്ലീം ലീഗിനെ അനുനയിപ്പിക്കാന്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയിരിക്കുന്നത്. പദ്മജയുടെ രാജ്യസഭാ സീറ്റ് മോഹം അവിടെ പൊലിയുകയായിരുന്നു.
* തൃശൂരില്‍ തന്നെ തോല്പ്പിച്ചവര്ക്കെതിരേ നടപടി എടുത്തില്ല
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുകാരാണ് മുന്നില്‍ നിന്നത്. വോട്ടു മറിക്കലും, പ്രചാരണത്തിനിറങ്ങാതെയുമൊക്കെ പാലം വലിച്ചവരെ കുറിച്ച് വ്യക്തമായ പരാതി എ.ഐ.സി.സി ക്ക് നല്‍കിയിരുന്നു. കെ.പി.സി.സിക്കും നല്‍കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. കെ.സി. വേണുഗോപാലിനോട് നേരിട്ടു പരാതി ഉന്നയിച്ചെങ്കിലും പരിഹാം ഉണ്ടായില്ല. മറിച്ച്, തന്നെ ദ്രോഹിച്ച, തോല്‍പ്പിക്കാന്‍ പരിശ്രമിച്ചവരെ തന്റെ
മൂക്കിനു താഴെ കൊണ്ട് പ്രിത്ഷ്ഠിക്കാനാണ് പാര്‍ട്ടി തയ്യാറായത്. ഇവര്‍ക്കു നല്കിയ പദവികള്‍ എടുത്തു മാറ്റണമെന്നും പദ്മജ ആവശ്യപ്പെട്ടിരുന്നു. അതും മുഖവിലയ്ക്കു പോലുമെടുത്തില്ല. ഇത്, കോണ്‍ഗ്രസ്സിന് തന്നെ വേണ്ടെന്ന സൂചനയാണ് നല്‍കിയത്.
* കരുണാകരന് സ്മാര നിര്‍മ്മാണത്തിലെ നിസ്സഹകരണം
കരുണാകരന് സ്മാരക നിര്‍മ്മാണത്തില്‍ നേതാക്കള്‍ പൂര്‍ണ്ണമായും നിസ്സഹകരണം പ്രഖ്യാപിച്ചത് പദ്മജയെ ഏറെ വേദനിപ്പിച്ചു. മാത്രമല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കരുണാകരന് സ്മാരക നിര്‍മ്മാണത്തില്‍ സഹകരിക്കില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു നേതാക്കള്‍ക്കും ഇതേ മെസ്സേജാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. കരുണാകരന് സ്മാരക നിര്‍മാമണ ഫണ്ടില്‍ നിന്നും ഒരു നേതാവ് പണം എടുത്തതും പദ്മജയെ ചൊടിപ്പിച്ചു.
* പാര്‍ട്ടിക്കുള്ളില്‍ വേണ്ടപരിഗണ ലഭിച്ചില്ല
കെ. കരുണാകരന്റെ മകള്‍ എന്നിതലുപരി കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയിലുള്ള പരിഗണ പാര്‍യില്‍ ലഭിച്ചിട്ടില്ല. നേതാക്കള്‍ തന്നെ പരിഗണിക്കുക പോലും ചെയ്തില്ല. പാര്‍ട്ടിയുടെ കാര്യപരിപാടികളിലും പദ്മജയെ അടുപ്പിക്കാന്‍ തയ്യാറായില്ല. പാര്‍സമെന്ററി രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം നേതാക്കള്‍ നിസ്സഹകരണം നടത്തുകയോ, ഒഴിവാക്കാന്‍ ശ്രമിക്കുയോ ചെയ്തു കൊണ്ടിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വേളയിലും, പാര്‍ട്ടി നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളിലും പരിഗണിക്കപ്പെട്ടില്ല.
* സ്ത്രീകളെ രണ്ടാംകിട പൗരന്മാരുടെ നിരയിലേക്കു തള്ളി
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് ഒരു പരിഗണയും ലഭിക്കുന്നില്ല.വെറും രണ്ടാംകിട പൗരന്മാരെപ്പോലെയുള്ള ഇടപെടലാണ് നടത്തുന്നത്. പുതിയ കാലത്തില്‍ പുതിയ രീതികള്‍ അവംലംബിക്കാന്‍ സ്ത്രീ പ്രവര്‍ത്തകരെ പ്രാപ്തരാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. കേന്ദ്ര നേതൃത്വത്തില്‍ ഇപ്പോള്‍ വനിതാ പ്രാതിനിധ്യം ഒട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ബദല്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ്സില്‍ ഒരാളു പോലുമില്ലാത്ത അവസ്ഥയുണ്ട്.
* നരേന്ദ്രമോദിയോടുള്ള ആദരവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തോന്നിയ ആദരവും ബഹുമാനവും ബി.ജെ.പിയിലേക്ക് പോകാന്‍ പ്രാധന വഴിയായി. കോണ്‍ഗ്രസ്സ് വിട്ടാല്‍ പിന്നെങ്ങോട്ട് എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ലാതായി. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി സംസാരിച്ചതും, നരേന്ദ്രമോദിയെന്ന ശക്തനായ രാഷ്ട്രീയക്കാരനോട് തോന്നിയ ഇഷ്ടമാണ്. ഇന്ത്യക്ക് ഇപ്പോള്‍ വേണ്ടത് ഇങ്ങനെയൊരു പ്രധാനമന്ത്രിയെയാണ്. ഇിയും ഇന്ത്യ ഭരിക്കാന്‍ നരേന്ദ്ര മോദിയെ തന്നെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന വിശ്വാസവുമുണ്ടെന്നാണ് പദ്മജ പറയുന്നത്.
Read more ….
- ഭാര്യ വിമാനത്താവളത്തിലെത്താൻ വൈകി; വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് സന്ദേശവുമായി ഭർത്താവ്
- സായിബാബയുടെ ജയിൽ മോചനം വൈകുന്നു
- മാലദ്വീപിന്റെ സമുദ്രസർവ്വേ; ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- പിതാവ് ജീവനൊടുക്കിയ നിലയിൽ:കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് അതിജീവിതയുടെ അമ്മ