കൊല്ലം:പഞ്ചായത്ത് അംഗം തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ.ആത്മഹത്യക്ക് ശ്രമിച്ച് പോക്സോ കേസ് അതിജീവിതയുടെ അമ്മ.കൈത്തണ്ട മുറിച്ച് ആത്മഹത്യ ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, പോക്സോ കേസില്‍ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്. മണിവര്ണന് റിമാന്‍ഡിലാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്തതിനും പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഒരാഴ്ച മുന്‍പാണ് മണിവര്‍ണനെ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മണിവർണനെ റിമാൻഡും ചെയ്തു.
ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണു പിതാവ് തൂങ്ങിമരിച്ചത്. ആത്മഹത്യാശ്രമത്തിനിടെ കയര്‍പൊട്ടി താഴെ വീണ പെണ്‍കുട്ടിയുടെ അമ്മ പിന്നീട് കൈഞരമ്പ് മുറിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read more ….
- സായിബാബയുടെ ജയിൽ മോചനം വൈകുന്നു
- ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം: ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു
- 6 വയസ്സുകാരനെ വധിക്കാൻ ശ്രമിച്ചതിൽ അഭിഭാഷക അറസ്റ്റിൽ
- അൺഫെയർ ലേബർ പ്രാക്ടീസ് ആക്ട് പ്രകാരം മാധ്യമപ്രവർത്തകരെ ജീവനക്കാരായി പരിഗണിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി
- മാലദ്വീപിന്റെ സമുദ്രസർവ്വേ; ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു
ആത്മഹത്യാശ്രമത്തിനു കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗമാണ് കേസിൽ പ്രതിയായ ടി.എസ്. മണിവര്ണന്.