വേനല്ക്കാലമെന്നത് പ്രിയപ്പെട്ടതല്ലാത്തൊരു കാലമാണ്. എങ്ങോട്ട് തിരിഞ്ഞാലും ചൂടും, പൊടിയും. എല്ലാവരെയും മടുപ്പിക്കുന്നൊരു സമയം കൂടിയാണ് വേനൽ . ഈ വേനൽ കാലം തണുപ്പിക്കാം ഏറ്റവും ഉചിതം തണുപ്പൻ പ്രദേശങ്ങൾ മാത്രമാണ്
കേരളം, തമിഴ്നാട്, കർണാടക, തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തുടങ്ങി മഹാരാഷ്ട്രയിലും നോർത്ത് ഈസ്റ്റിലും ഹിമാലയൻ സംസ്ഥനങ്ങളിലുമൊക്കെ വേനൽക്കാലത്ത് പോകാൻ നിരവധി സ്ഥലങ്ങളുണ്ട്. നല്ല തണുത്ത കോടയും, കാറ്റുമനുഭവിച്ച് ഒരു യാത്ര പോയാലോ?
ഡാർജിലിംഗ്, പശ്ചിമ ബംഗാൾ
ഒറ്റെക്കെത്തുന്നവര്‍ക്കും കുടുംബവുമായി വരുന്നവര്‍ക്കും ഡാര്‍ജിലിംഗ് നിരവധി കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ മറ്റുവടക്കന്‍ മേഖലകളിലൂടെ യാത്ര ചെയ്യാന്‍ ആഗഹിക്കുന്നവര്‍ക്ക് താവളമടിക്കാവുന്ന സ്ഥലം കൂടിയാണ് ഡാര്‍ജിലിംഗ്. ഹിമാലയൻ പർവത നിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ വേനൽക്കാലത്ത് പോകാൻ പറ്റിയ സ്ഥലമാണ് ഡാർജിലിംഗ്.
ഷില്ലോങ്, മേഘാലയ
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് ആണ് വേനൽക്കാലത്ത് പോകാൻ പറ്റിയ മറ്റൊരു നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ സ്ഥലം. കിഴക്കിന്റെ സ്‌കോട്‌ലാന്‍റ് എന്നറിയപ്പെടുന്ന ഷില്ലോങ് രാജ്യത്തെ വടക്ക്-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്.
യുക്സോം, സിക്കിംഗ്
വേനൽക്കാലത്ത് സിക്കിമിലേക്ക് പോകുന്നത് വളരെ നല്ല ഒരു ആശയമാണ്. സിക്കിമിലെ വേനൽക്കാലം ചിലവിടാൻ പറ്റിയ സ്ഥലമാണ് യുക്സോം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും സെപ്‌റ്റംബര്‍, നവംബര്‍ മാസങ്ങളിലും ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടും.
മഷോബ്ര, ഹിമാചൽപ്രദേശ്
വേനലിലെ ചൂട് മാറ്റാൻ ഷിംലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് മഷോബ്ര. ഷിംലയുടെ അടുത്ത് തന്നെയാണ് മഷോബ്ര സ്ഥിതി ചെയ്യുന്നത്.
നൈനിറ്റാൾ, ഉത്തരാഖണ്ട്
ഹിമാലയന്‍ മലനിരകളിൽ സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ വേനലിനേ പേടിച്ച് ഒളിച്ചോടാൻ പറ്റിയ സ്ഥലമാണ്. ഇന്ത്യയുടെ തടാക ജില്ല എന്ന് അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്നത്. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ് നൈനിറ്റാള്‍.
അരക്കു വാലി, ആന്ധ്രാപ്രദേശ്
ആന്ധ്രപ്രദേശിലെ ഏക ഹിൽസ്റ്റേഷനായ അരക്കുവാലി സ്ഥിതി ചെയ്യുന്നത് പൂർവഘട്ട മലനിരകളിലാണ്. വര്‍ഷത്തിലുടനീളം ഭേദപ്പെട്ട കാലാവസ്ഥയാണിവിടെ. വേനല്‍ക്കാലത്തും ശീതകാലത്തുമെല്ലാം തന്നെ താപനിലയില്‍ അധികം മാറ്റം വരുത്താതെ സുഖകരമായ കാലാവസ്ഥ ഇവിടം യാത്രികര്‍ക്ക് ഉറപ്പു നല്‍കുന്നു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് സിറ്റിയിലെ അതി കഠിനമായ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ സഞ്ചാരികള്‍ ഈ താഴ്വരയിലേക്ക് ഓടിയെത്താറുണ്ട്. ശീതകലമാണ് ഇവിടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സമയം.
- Read More……
- എല്ലാ കാലാവസ്ഥയ്ക്കും ഒരുപോലെ ഇണങ്ങുന്ന ഭൂമിയിലെ സ്വർഗ്ഗം
- ശബരി കെ-റൈസ് വിതരണം മാർച്ച് 12 മുതൽ; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- 100 കോടി ബജറ്റ്: ഒമ്പത് ഭാഷകൾ: പ്രേക്ഷകരെ ഞെട്ടിക്കാൻ ആക്ഷൻ ത്രില്ലർ ‘യുഐ’ ഉടൻ എത്തുന്നു
- ഒറ്റ രാത്രി കൊണ്ട് സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടത് 23127 കോടി രൂപ
ലഡാക്ക്, ജമ്മുകാശ്മീർ
മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്. ഈ സമയത്ത് കാലാവസ്ഥ പ്രസന്നമാണെന്ന് മാത്രമല്ല 33 ഡിഗ്രിയില്‍ കൂടാത്ത ചൂട് മാത്രമേ ഇക്കാലത്ത് അനുഭവപ്പെടുകയുള്ളൂ. അതിനാൽ സമ്മർ ചിലവിടാൻ ലഡാക്ക് തെരഞ്ഞെടുക്കാം.