തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന ബാലകേരളം പദ്ധതി ആയിരം പഞ്ചായത്തുകളില്‍ നിന്നുമായി ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് വിജ്ഞാന കേരളത്തിന്റെ സാംസ്കാരിക പ്രക്രിയയ്ക്ക് കരുത്തു കൂട്ടുവാന്‍ ഉതകുന്നതാണ്.
തൃശ്ശൂരില്‍ വച്ച് നടന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച ബാലകേരളം പദ്ധതിയുടെ ലോഗോ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന് പ്രകാശനം ചെയ്തു.
ജില്ലാതലത്തിലും പഞ്ചായത്ത്തലത്തിലും പരിശീലകര്‍ ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ പാഠ്യേതര വിഷയങ്ങളായ പൗരബോധം, യുക്തിചിന്ത, ശാസ്ത്രാവബോധം, പൊതുവിജ്ഞാനം, ഭരണഘടന പരിചയം, ചരിത്രബോധം, കലാ കായിക സാഹിത്യ മികവ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്കി പ്രതിവര്‍ഷം ഒരു ലക്ഷം പ്രതിഭകളെ നവകേരളത്തിന് സമ്മാനിക്കുന്ന പദ്ധതിയാണ്.
സാംസ്കാരിക വകുപ്പു മന്ത്രി ചെയര്‍മാനും ശ്രീ. ജി. എസ്. പ്രദീപ് കണ്‍വീനറുമായ പതിനൊന്ന് അംഗ ഭരണസമിതി രൂപീകരിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സംസ്കൃതി ഭവനായിരിക്കും ഈ പദ്ധതിയുടെ നോഡല്‍ ഓഫീസ്.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ