തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിഐടിയു നേതാവിന് സസ്പെൻഷൻ. സിഐടിയു നേതാവായ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
സിഐടിയു ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് സുനിൽ. ഹൃദ്രോഗ വിഭാഗത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് സസ്പെൻഡ് ചെയ്തത്.
കാത്ത് ലാബ് കൈകാര്യ ഫീസ് രോഗികളിൽ നിന്ന് വാങ്ങി ആശുപത്രി വികസന സമിതിയിൽ അടയ്ക്കാതെ തട്ടിയെടുത്ത് തിരിമറി നടത്തുകയായിരുന്നു. എച്ച്ഡിഎസിലെ കാത്ത് ഓഫീസിലെ കാഷ്യർ ആണ് സുനിൽകുമാർ. സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് രേഖകൾ സഹിതം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ