പിറവം: എറണാകുളം പിറവത്ത് കെട്ടിടനിർമാണത്തിനിടെ അപകടം മൂന്ന് പേർ മരിച്ചു. ബംഗാൾ സ്വദേശികളായ മൂന്ന് പേരാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. സുകുമാർ, സുബ്രതോ, ഗൗർ എന്നിവരാണ് മരിണപ്പെട്ടത്
പിറവം പേപ്പതിയിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽപെട്ടവരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഇവരെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. റോഡില്‍ നിന്ന് ഉയരത്തിലുള്ള മണ്‍തിട്ടയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് തകർന്ന് വീണത്. അപകടത്തിൽ അന്വേഷണത്തിന് തൊഴിൽ വകുപ്പ് മന്ത്രി ശിവൻ കുട്ടി ഉത്തരവിട്ടു. എറണാകുളം ജില്ല ലേബർ ഓഫീസർക്കാണ് അന്വേഷണ ചുമതല.
















