ഷാർജ ∙ റമസാനിൽ അമുസ്ലിംകൾക്ക് പകൽ സമയത്ത് ഭക്ഷണം തയാറാക്കുന്നതിനും വിൽക്കുന്നതിനും ഷാർജ മുനിസിപ്പാലിറ്റി പെർമിറ്റ് നൽകിത്തുടങ്ങി. വാണിജ്യ കേന്ദ്രങ്ങൾ, കഫ്റ്റീരിയകൾ, പേസ്ട്രി ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് ഈ പെർമിറ്റുകൾ ബാധകമാണ്.
വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണശാലകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി അനുമതി നൽകുന്നുണ്ടെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഭക്ഷണം കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥകൾ പാലിക്കണം. ഭക്ഷണം സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ വയ്ക്കണം, അല്ലെങ്കിൽ ഭക്ഷണം 100 സെന്റി മീറ്ററിൽ, കുറയാത്ത വായു കടക്കാത്ത ഗ്ലാസ് ബോക്സിൽ പ്രദർശിപ്പിക്കുകയും സ്ലൈഡിങ് അല്ലെങ്കിൽ ഹിംഗഡ് ഡോർ കൊണ്ട് സജ്ജീകരിക്കുകയും വേണം. അലുമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടുക. ഭക്ഷണം ഉചിതമായ താപനിലയിൽ സൂക്ഷിക്കണം.
പെർമിറ്റിന്: നസിരിയ സെന്റർ, പെർമിറ്റ് സെന്റർ, നമ്പർ വൺ സെന്റർ, മുനിസിപാലിറ്റി സെന്റർ 24, സ്പീഡ് ആൻഡ് അക്യുറസി സെന്റർ, ഗൈഡൻസ് സെന്റർ, ഖാലിദിയ സെന്റർ, ഹാപ്പിനസ് സെന്റർ, ഇൻഫർമേഷൻ സെന്റർ, ബ്രാഞ്ച് 3 എന്നിവിടങ്ങളിൽ അപേക്ഷിക്കാം. യുഎഇ റമസാനെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി വരുന്നു. വ്രതാനുഷ്ഠാനം മാർച്ച് 11 ന് ആരംഭിക്കുമെന്നാണ് സൂചന
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ