മലപ്പുറം:കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു ട്രെയിനിൽ യാത്രചെയ്യുന്നവരുടെ ഹെൽമെറ്റും പെട്രോളും കാണാതാവുന്നതായി പരാതി.ഇരുചക്ര വാഹനക്കാരുടെ ഹെൽമെറ്റും പെട്രോളും ആണ് കൂടുതാലായി കാണാതാവുന്നത്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേരുടെ ഹെൽമറ്റാണ് നഷ്ടമായതായി പരാതി ഉയർന്നത്. കാലടി സ്വദേശിയായ യാത്രക്കാരന്റെ ഹെൽമറ്റും ബൈക്കിലെ പെട്രോളും നഷ്ടമായതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ദിവസം ബൈക്ക് സ്റ്റേഷന് മുൻവശത്തെ പാർക്കിങ് സ്ഥലത്ത് നിർത്തി ട്രെയിനിൽ യാത്ര പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ ഹെൽമറ്റില്ല. ടൗണിലെ കടയിൽ പോയി ഹെൽമറ്റ് വാങ്ങിയാണ് ഇയാൾ ബൈക്കുമായി വീട്ടിലേക്ക് പോയത്. ബൈക്കിലെ പെട്രോൾ പകുതിയിലേറെ കുറഞ്ഞതായും ഇയാൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായി.
Read more ….
- എബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ കൊല്ലില്ല:രണ്ടാമത്തെ ചർച്ചയും പരാജയം:കളക്ടർക്ക് കത്ത് നൽകി കുടുംബം
- ഡ്യൂട്ടി ബഹിഷ്കരിക്കും:സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ:മൂന്നാം ദിനവും ശമ്പള വിതരണം പ്രതിസന്ധിയിൽ
- “എൻ്റെ തല എൻ്റെ ഫിഗർ “; നവകേരളത്തിനായി പിണറായിയുടെ പടം വച്ച് പോസ്റ്ററടിക്കാൻ സർക്കാർ വക 9.16 കോടി
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
സ്റ്റേഷനിൽ വിശാലമായ പാർക്കിങ് സ്ഥലം സജ്ജമായതോടെ വാഹന പാർക്കിങ് കരാർ ജീവനക്കാർക്കും മുഴുവൻ സമയം നിരീക്ഷിക്കാൻ കഴിയുന്നില്ല. സ്റ്റേഷന് പുറത്തും പാർക്കിങ് സ്ഥലത്തും റെയിൽവേ സിസിടിവി ക്യാമറകൾ സ്ഥാപിക്കാത്തതും മോഷണത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. മോഷണം തുടർച്ചയായ സാഹചര്യത്തിൽ പാർക്കിങ് സ്ഥലത്ത് സോളർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കാനാണ് വാഹന പാർക്കിങ് കരാർ എടുത്തവരുടെ ആലോചന.