കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപെട്ട എബ്രഹാമിന്റെ കുടുംബത്തിന്റെ കാട്ടുപോത്തിനെ കൊല്ലണമെന്ന ആവശ്യത്തിൽ കൊല്ലില്ലെന്ന നിലപാടെടുത്ത് കളക്ടർ.എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും നടത്താൻ അനുവദിക്കില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. യുഡിഎഫ് നേതാക്കളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു.
കളക്ടറുടെയും ഡിഎഫ്ഒയുടെയും നിലപാട് നിഷേധാത്മകമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുറ്റപ്പെടുത്തി. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ എബ്രഹാമിന്റെ കുടുംബം ജില്ലാ കലക്ടർക്ക് ആവശ്യങ്ങൾ എഴുതി നൽകി.
കോഴിക്കോട് ഡിഎഫ്ഒയെയും പെരുവണ്ണാമൂഴി റെയ്ഞ്ചറെയും പിരിച്ച് വിടണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇവർക്ക് എതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ് എടുക്കണം. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം. സഹായധനമായി കുടുംബത്തിന് 50 ലക്ഷം രൂപ നൽകണം. ഇതിൽ തന്നെ 25 ലക്ഷം രൂപ ഒരു ദിവസത്തിനകം നൽകണം. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ ഇന്നലെ രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു.
Read more ….
- ഡ്യൂട്ടി ബഹിഷ്കരിക്കും:സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ:മൂന്നാം ദിനവും ശമ്പള വിതരണം പ്രതിസന്ധിയിൽ
- “എൻ്റെ തല എൻ്റെ ഫിഗർ “; നവകേരളത്തിനായി പിണറായിയുടെ പടം വച്ച് പോസ്റ്ററടിക്കാൻ സർക്കാർ വക 9.16 കോടി
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- നക്സൽ ബന്ധം : യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്. ജനങ്ങളാരും വനത്തിൽ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എബ്രഹാമിന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.