കൊച്ചി : റാഗിംഗിൽ നിന്ന് വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകാൻ കോൾസെന്ററും നിയമസഹായവും ഉൾപ്പെടെയുള്ള നടപടികളുമായി യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സർ. സോഹൻ റോയ് ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിനെ കുളിമുറിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹോസ്റ്റലിൽ നടന്ന റാഗിങ്ങിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നതാണ് ആരോപണം.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന സമയത്താണ് സുപ്രധാന തീരുമാനവുമായി മൾട്ടി നാഷണൽ കമ്പനിയായ ഏരീസ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികൾക്ക് റാഗിംഗിൽ നിന്ന് പൂർണ്ണ സംരക്ഷണം ഉറപ്പുവരുത്തും .
ക്യാമ്പസുകളിലെ റാഗിംഗ് കുട്ടിക്കളി അല്ല എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും ഏരീസ് കുടുംബത്തിലെ കുട്ടികളുടെ സംരക്ഷണം തൻ്റെയും സ്ഥാപനത്തിൻ്റെയും ഉത്തരവാദിത്വമാണെന്നും അതിനായി ഏതറ്റം വരെ പോകാൻ തയ്യാറാകുമെന്നും സോഹൻ റോയ് പറഞ്ഞു .ഇതിനായി സ്ഥാപനവുമായി ബന്ധപ്പെടുന്നതിനുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂം ആരംഭിക്കും.
ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തോ പുറത്തോ റാഗിങ്ങിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനും നേരിട്ട മാനസിക സമ്മർദ്ദത്തിന് നഷ്ടപരിഹാരം നേടിയെടുക്കാനും എല്ലാ പിന്തുണയുമായി ഏരീസ് രംഗത്ത് ഉണ്ടാകും.
പരാതിയിൽ നടപടിയെടുക്കാതെ അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കടുത്ത നിയമ നടപടിയുമായി മുന്നോട്ടു പോകും. ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഡിസൈൻ പരിശീലന വേളയിൽ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
Read more ….
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- 2 മാസത്തെ ആസൂത്രണം:ആസിഡ് വാങ്ങിയത് ഓൺലൈൻ വഴി:ആക്രമിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ
- തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല:മേൽശാന്തി തൂങ്ങിമരിച്ച നിലയിൽ:അന്വേഷണം ആരംഭിച്ച് പൊലീസ്
- കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്കി യാത്രയാക്കി
കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും പകരുന്നത് ആയിരുന്നു ഈ പ്രഖ്യാപനം.രാജ്യത്ത് 5 വർഷത്തിനിടെ റാഗിങ്ങിന് ഇരയായ ഇരുപത്തിയഞ്ചിലധികം വിദ്യാർത്ഥികൾ ജീവനൊടുക്കി എന്നാണ് യുജിസിയുടെ കണക്കുകൾ.
ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഇത്തരം വിപ്ലവകരമായിട്ടുള്ള പ്രഖ്യാപനങ്ങൾ മുൻപും ഏരീസ് നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ രക്ഷകർത്താക്കൾക്ക് പെൻഷൻ, പങ്കാളികൾക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെൻഷനോടുകൂടിയ വിരമിക്കൽ പദ്ധതികൾ, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികളുടെ സംവരണം , വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങൾ, അവയവ ദാനം, ആർത്തവ അവധി തുടങ്ങിയവയെല്ലാം ജീവനക്കാർക്കും ഏരീസ് കുടുംബാംഗങ്ങൾക്കും വേണ്ടി നടപ്പിലാക്കിയ പദ്ധതികളിൽ ചിലതാണ്