നക്സൽ ബന്ധം : യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ നക്സൽ ബന്ധത്തെ തുടർന്ന് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിൽ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. കൃപാശങ്കർ സിംഗ് (49), ഭാര്യ ബിന്ദ സോന(സുമൻ 41) എന്നിവർ നിരോധിത സി.പി.ഐ(മാവോയിസ്റ്റ്) അംഗങ്ങളാണെന്നും രാജ്യത്തിനെതിരായ നീക്കത്തിൽ വിവിധ പദ്ധതികളിൽ ഏർപ്പെട്ടവരാണെന്നും ഭീകരവിരുദ്ധ സ്ക്വാഡ് പ്രസ്താവനയിൽ പറഞ്ഞു.

യുപി സർക്കാർ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരിക്കുന്ന നക്സൽ നേതാവ് ക്വാന്തൻ ശ്രീനിവാസന് 2017-2018 കാലഘട്ടത്തിൽ ദമ്പതികൾ മഹാരാജ്ഗഞ്ചിലെ കർമഹിയ ഗ്രാമത്തിൽ അഭയം നൽകിയിരുന്നു.

Read more : 

    

നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഏഴ് പേർക്കെതിരെ 2019 ജൂലൈയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ചിലരെ അറസ്റ്റ് ചെയ്തതായും എ.ടി.എസ് പറഞ്ഞു. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ കൃപാശങ്കർ സിംഗിനും ഭാര്യക്കും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.