എംപി ഫണ്ട് അനുവദിച്ചത് മുഴുവൻ ചെലവഴിക്കാത്ത 11 എംപിമാർ; ഏറ്റവും കുറവ് തുക വിനിയോഗിച്ചത് സുധാകരൻ; 5 കോടി പോലും ഉപയോഗിക്കാതെ ഡീനും ഇ.ടി. മുഹമ്മദ് ബഷീറും

രാജ്യം പതിനെട്ടാം ലോക്‌സഭ ലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പടിവാതിലിലാണ്. കേരളത്തിലടക്കം വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ അവരുടെ മണ്ഡലത്തിൽ എംപി ഫണ്ട് ചെലവഴിച്ചതിൻ്റെ കണക്ക് നമുക്ക് പരിശോധിക്കാം. കേരളത്തിലെ രണ്ട് എംപിമാർക്ക് ഒഴികെ (കുഞ്ഞാലിക്കുട്ടി – 5, അബ്ദുൾ സമദ് സമദാനി – 12 ) എല്ലാ എം മാർക്കും  17 കോടി രൂപയാണ് ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര സ്റ്റാറ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയിലെ  രണ്ട് എംപിമാർക്കും (കുഞ്ഞാലിക്കുട്ടി – 5, സമദാനി – 2) കൊല്ലം എംപി പ്രേമചന്ദ്രനും ഒഴികെ ഏഴ് കോടി രൂപ വീതമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ ലോക് സഭാംഗങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് നേടിയെടുത്തത് കൊല്ലം എംപി പ്രേമചന്ദ്രനാണ്. 9.5 കോടി രൂപയാണ് അദ്ദേഹത്തിന് അനുവദിച്ചത്. തനിക്ക് ലഭിച്ച  7 കോടി രൂപ 2023 ൽ തൻ്റെ ചെലവഴിച്ച പ്രേമചന്ദ്രൻ 2023-24 വർഷത്തെ 2.5 കോടി രൂപ കൂടി കൈപ്പറ്റി.

ഏറ്റവും കൂടുതൽ ഫണ്ട് തുകയുടെ അടിസ്ഥാനത്തിൽ ചെലവാക്കിയതും എൻ.കെ പ്രേമചന്ദ്രനാണ്. 10.02 കോടി രൂപ. അനുവദിക്കപ്പെട്ട തുകയുടെ   103.51 ശതമാനമാണ് അദ്ദേഹം ചെലവഴിച്ചിക്കുന്നത്. എന്നാൽ ഫണ്ട് വിനിയോഗത്തിൽ ഒന്നാം സ്ഥാനം കൊല്ലം എംപിക്കല്ല. തിരുവനന്തപുരം എംപി ശശി തരൂരാണ് ഫണ്ട് വിനിയോഗത്തിൽ ഒന്നാം സ്ഥാനത്ത്.അനുവദിച്ച തുകയില്‍ 124.87 ശതമാനമാണ് തരൂര്‍ ചിലവഴിച്ചത്. 8.88 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി അദ്ദേഹം വിനിയോഗിച്ചു.

കേരളത്തിൽ ഏറ്റവും കുറവ് ഫണ്ട് ചെലവാക്കിയ ലോക്സഭാംഗം കെപിസിസി പ്രസിഡൻ്റും കണ്ണൂർ എംപിയായ കെ സുധാകരനാണ്. 4.8575 കോടി രൂപ മാത്രമാണ് സുധാകരൻ തൻ്റെ മണ്ഡലത്തിൽ വിനിയോഗിച്ചത്. കുറവ് തുക ചെലവാക്കിയതിൽ രണ്ടാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറാണുള്ളത്. 4.8596 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്.  ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്.  4.9364 കോടി രൂപ. കേരളത്തിലെ 21 എംപിമാരിൽ  11 പേർക്ക് അനുവദിച്ച തുക മുഴുവനും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എൽഡിഎഫിൻ്റെ കേരളത്തിൽ നിന്നുള്ള ഏക എം പി യായ ആലപ്പുഴയിൽ നിന്നുള്ള എ.എം ആരിഫ് 6.5383 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കി. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും അനുവദിച്ച ഏഴു കോടിയേക്കാൾ കൂടുതൽ തുക മണ്ഡലത്തിൽ ചെലവഴിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 123.45 ശതമാനം തുക രാഹുല്‍ ഗാന്ധി വിനിയോഗിച്ചിട്ടുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ രണ്ടാം സ്ഥാനമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. അഞ്ച് വർഷത്തിനിടയിൽ രണ്ട് എംപിമാരുണ്ടായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 5.118 കോടി ചിലവാക്കിയപ്പോൾ പകരക്കാരനായെത്തിയ സമദാനി വെറും 53.5 ലക്ഷം രൂപയാണ് ചെലവാക്കിയത്. കുഞ്ഞാലിക്കുട്ടിക്ക് 5 കോടിയും സമദാനിക്ക് 2 കോടിയുമാണ് അനുവദിക്കപ്പെട്ടത്.

കേരളത്തിലെ എംപിമാരും ചെലവഴിച്ച എംപി ഫണ്ടും

  • എംപി അബ്ദുസമദ് സമദാനി (മലപ്പുറം – 53. ലക്ഷം
  • പികെ കുഞ്ഞാലിക്കാട്ടി (മലപ്പുറം) – 5.118 കോടി
  • കെ.സുധാരൻ (കണ്ണൂർ) – 4.8575 കോടി
  • ടി.എൻ.പ്രതാപൻ (തൃശൂർ) – 8.05 കോടി
  • തോമസ് ചാഴിക്കാടൻ (കോട്ടയം)- 7.342 കോടി
  • കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര) – 5.868 കോടി
  • എം.കെ.രാഘവൻ (കോഴിക്കോട്) – 6.078 കോടി
  • ഇ.ടി.മുഹമ്മദ് ബഷീർ (പൊന്നാനി) – 4.859 കോടി
  • ശശി തരൂർ (തിരുവനന്തപുരം) – 8.88 കോടി
  • രമ്യ ഹരിദാസ് (ആലത്തൂർ) – 8.0486 കോടി
  • ഹൈബി ഈഡൻ (എറണാകുളം) – 5.578 കോടി
  • അടൂർ പ്രകാശ് (ആറ്റിങ്ങൽ) – 7. 719 കോടി
  • എ.എം.ആരിഫ്(ആലപ്പുഴ) – 6.5383 കോടി
  • ഡീൻ കുര്യാക്കോസ് (ഇടുക്കി) – 4.9364 കോടി
  • കെ മുരളീധരൻ (വടകര) – 6.619 കോടി
  • ആൻ്റോ ആൻ്റണി (പത്തനംതിട്ട)- 8.4283 കോടി
  • രാജ് മോഹൻ ഉണ്ണിത്താൻ (കാസർഗോഡ്)-7.4655 കോടി
  • എൻ.കെ.പ്രേമചന്ദ്രൻ(കൊല്ലം)- 10.0235 കോടി
  • ബെന്നി ബഹന്നാൻ (ചാലക്കുടി) – 6.5144 കോടി
  • വികെ ശ്രീകണ്ഠൻ (പാലക്കാട്) – 6.8813 കോടി
  • രാഹുൽ ഗാന്ധി (വയനാട്) – 8.8782 കോടി