കൊച്ചി: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനുമായി വെബ്‌സൈറ്റില്‍ ജനറേറ്റീവ് എഐ സംവിധാനം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. ഈ സംവിധാനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കെന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കി.
ഗൂഗ്ള്‍ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമിലാണ് പുതിയ സെര്‍ച്ച് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കൃത്യമായ റിസല്‍ട്ട് ലഭിക്കുന്നു എന്നതു കൂടാതെ വോയ്‌സ് സെര്‍ച്ച്, ടെക്സ്റ്റ്-റ്റു-സ്പീച്ച് തുടങ്ങിയ സൗകര്യങ്ങളുമുള്ളതിനാല്‍ ആര്‍ക്കും വളരെ ലളിതമായി പുതിയ സംവിധാനം ഉപയോഗിക്കാം. ഇടപാടുകാരുമായുള്ള ആശയവിനിമയം, ബാങ്കിന്റെ പരസ്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഫെഡറല്‍ ബാങ്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.
Read more ….
- ലോകത്തെ ഏറ്റവും വലിയ ധനികന്‍; ഇലോണ്‍ മസ്‌കിനെ പിന്തള്ളി ഒന്നാമതായി ജെസ് ബെസോസ്
- വന്ദേഭാരത് എക്സിക്യൂട്ടീവ് കോച്ചിലെ യാത്രക്കാരന് ഭക്ഷണത്തിനൊപ്പം ലഭിച്ച തൈരിൽ പൂപ്പൽ
- ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി
- അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ ട്രെയിനിൽ മരിച്ചു
- സിദ്ധാർഥന്റെ മരണം: സര്‍വകലാശാല ഡീനിനെയും അസി. വാർഡനെയും സസ്‌പെന്‍ഡ് ചെയ്തു
“വളർന്നുവരുന്ന ബിസിനസ്സും കാര്യക്ഷമതയും പുതിയ സാങ്കേതിക വിദ്യകളെ മനസ്സിലാക്കാനും ഉപയോഗിക്കാനും അവ നടപ്പിലാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കാനും ആവശ്യപ്പെടുന്നു. ഗൂഗ്ള്‍ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള സെര്‍ച്ച് സേവനം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ ആദ്യ ബാങ്കായതിനൊപ്പം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നൂതനമായ ആശയങ്ങൾ നടപ്പിലാക്കാനും ബാങ്ക് പരിശ്രമിക്കുന്നതാണ്”, ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.