ദില്ലി: വന്ദേഭാരത് ട്രെയിനിൽ നിന്ന് ലഭിച്ച തൈരിൽ പൂപ്പൽ. ചിത്രങ്ങളുമായി യാത്രക്കാരൻ പിന്നാലെ നടപടിയുമായി റെയിൽവേ. ഡെറാഡൂണിൽ നിന്ന് ദില്ലിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്ത യാത്രക്കാരനാണ് വന്ദേ ഭാരതിനുള്ളിൽ വിതരണം ചെയ്ത ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന തൈരിൽ നിന്ന് പൂപ്പൽ കിട്ടിയത്.
@RailMinIndia @RailwayNorthern @AshwiniVaishnaw
traveling to Vande Bharat from Dehradun to Anad vihar in the executive class today. Found greenish layer most probably fungus in the amul yogurt served. This is not expected from the Vande Bharat service pic.twitter.com/ScwR1C0rlz— Harshad Topkar (@hatopkar) March 5, 2024

ഹർഷദ് ടോപ്കർ എന്ന യാത്രക്കാരനാണ് വന്ദേഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം എക്സിൽ പങ്കുവച്ചത്. പിന്നാലെ യാത്രക്കാരന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് റെയിൽവേയുടെ പ്രതികരണമെത്തി. എക്സിക്യുട്ടീവ് ക്ലാസ് യാത്രക്കാരനായിരുന്നു യുവാവ്. അമൂലിന്റെ തൈരിലാണ് പൂപ്പലിന്റെ പാട യുവാവ് ശ്രദ്ധിച്ചത്.