ചെന്നൈ:വിഴുപുരം ജില്ലയിലെ വിക്രവാണ്ടി സ്വദേശിനി ഭർത്താവ് മൊബൈൽഫോൺ എറിഞ്ഞുടച്ചതിന്റെ ദേഷ്യത്തിൽ രണ്ട് മക്കളെയും കൊലപ്പെടുത്തിയതിനു ശേഷം തൂങ്ങി മരിച്ചു.പെണ്ണരശി (29) യാണ് ഏഴും നാലും വയസ്സുള്ള പെണ്‍മക്കളെ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്.
എട്ടുവര്‍ഷം മുമ്പാണ് ഗോപിനാഥും പെണ്ണരശിയും പ്രണയിച്ച് വിവാഹം കഴിച്ചത്. വിഴുപുരം സ്വദേശികളായ ഇരുവരും ചെന്നൈയില്‍ പഠനത്തിനിടെയാണ് പ്രണയത്തിലായത്പെണ്ണരശി അവരുടെ വീട്ടുകാരുമായി എപ്പോഴും ഫോണില്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവ് ഗോപിനാഥ് വഴക്കുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസവും ഈ വിഷയത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ പെണ്ണരശിയുടെ ഫോണ്‍ ഗോപിനാഥ് എറിഞ്ഞുടച്ചു. പിന്നീട് ഗോപിനാഥ് പുറത്ത് പോയപ്പോഴാണ് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയത്.ഗോപിനാഥ് വീട്ടില്‍ തിരിച്ചെത്തി വിളിച്ചിട്ടും ആരും വാതില്‍ തുറക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാന് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടത്.
Read more ….
- പൊതുജനാരോഗ്യ സംരക്ഷണത്തിൽ അലംഭാവം: വി. മുരളീധരൻ
- എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റിനുമെതിരായ പോലീസ് നടപടി: കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
- താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി കവര്‍ച്ച നടത്തി
- 21കാരിയായ സ്റ്റേജ് കലാകാരിയെ നിർബന്ധിപ്പിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം; രണ്ടുപേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ
- ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അച്ഛനും സഹോദരനും ഒപ്പം തടിമില്ല് നടത്തിയിരുന്ന ഗോപിനാഥ് സര്‍ക്കാര്‍ ജോലി നേടുന്നതിനായി ടി.എന്‍.പി.എസ്.സി. പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ഇയാളെ പോലീസ് ഏറെ നേരം ചോദ്യം ചെയ്തു.
















