തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് ചരിത്രനേട്ടം. സ്മാർട്ട് സിറ്റി 2.0ലെ 18 നഗരങ്ങളിൽ സംസ്ഥാനത്ത് നിന്നുള്ള ഏകനഗരമായി തിരുവനന്തപുരം. മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
സ്മാർട്ട് സിറ്റി 1.0ൽ നടത്തിയ പരിഷ്കാരങ്ങളും പദ്ധതി നടത്തിപ്പും പരിഗണിച്ചും,സ്മാർട്ട് സിറ്റി 2.0ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും പരിഗണിച്ചാണ് കേന്ദ്ര നഗര മന്ത്രാലയം കോർപ്പറേഷനെ സിറ്റി 2.0ൽ ഉൾപ്പെടുത്തിയത്.പ്രധാനമായും മാലിന്യ സംസ്കരണ മേഖലയിലെ നടത്തുന്ന പദ്ധതികൾക്കാണ് കൂടുതൽ ഫണ്ട് ലഭിക്കുക.സ്മാർട്ട് സിറ്റിയിൽ (1.0) തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിൽ നിന്ന് ആദ്യഘട്ടത്തിൽ 36 നഗരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അഭിമുഖത്തിലാണ് തിരുവനന്തപുരത്തെ തെരഞ്ഞെടുത്തത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fs.aryarajendran%2Fposts%2Fpfbid0QKZErXrJbsWPsca4jWS75FVEDBjqWzAWn939VptV5FyjfEGzLdGbNavNU1WdxJMnl&show_text=true&width=500
മേയർ ആര്യാ രാജേന്ദ്രൻ,സെക്രട്ടറി ബിനു ഫ്രാൻസിസ്,സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ ശർമ്മ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. സ്മാർട്ട് സിറ്റിയുടെ മൂന്നാംഘട്ടത്തിൽ 2017ലാണ് തിരുവനന്തപുരം കോർപ്പറേൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.ഏകദേശം 1135 കോടി രൂപയുടെ പദ്ധതികളാണ് ഇതുവഴി നടപ്പാക്കുന്നത്.സ്മാർട്ട് സിറ്റി 1.0യുടെ കാലാവധി ജൂണിൽ അവസാനിക്കും.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ