തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ നിന്നും രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കുഞ്ഞ് മരിച്ചുപോകാനുള്ള സാധ്യതകളാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ ഭയം കാരണം കുഞ്ഞിന് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹസൻകുട്ടിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കരഞ്ഞ് ഒച്ചവെച്ച കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപ്പിടിച്ചതിനാൽ മരണം വരെ സംഭവിച്ചേക്കുമായിരിന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിക്കെതിരേ വധശ്രമക്കുറ്റംകൂടി ചുമത്തിയത്. നിർജ്ജലീകരണം കാരണം കുട്ടിയുടെ ശരീരത്തിൽ ക്രിയാറ്റിൻ, യൂറിയ ലെവൽ കൂടിയിരുന്നതിനാൽ കുട്ടിയുടെ വൃക്കയ്ക്കു തകരാർ സംഭവിച്ച് മരിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെടുമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുഞ്ഞിനെ കുറ്റിക്കാട്ടിലെ ഓടയിൽ ഉപേക്ഷിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബീഹാർ സ്വദേശികളായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പതിമൂന്നാം ദിവസമാണ് പിടികൂടുന്നത്. പോക്സോ കേസടക്കം എട്ടോളം ക്രിമിനൽകേസുകളിൽ പ്രതിയും തിരുവനന്തപുരം നാവായിക്കുളത്ത് താമസിക്കുന്ന ഹസൻകുട്ടി എന്ന കബീറിനെ (52) കഴിഞ്ഞ ദിവസമാണ് കൊല്ലം ചിന്നക്കടയിൽ വച്ച് തിരുവനന്തപുരം ഡിസിപി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘമാണ് പിടികൂടിയത്.
2022 ജനുവരിയിൽ അയിരൂരിൽ 11വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 2023 ജനുവരി 12നാണ് ജാമ്യത്തിലിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളും ജയിലിൽ നിന്നു ലഭിച്ച സൂചനകളുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. വാഹന മോഷണം, ഭവന ഭേദനം അടക്കം എട്ട് കേസുകളിൽ പ്രതിയാണ്. സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റെയും തുടർന്ന് എഡിജിപി എം.ആർ.അജിത്ത്കുമാറിന്റെയും നേതൃത്വത്തിൽ 10 മണിക്കൂർ ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.വധശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.
അതേസമയം, കേസിലെ പ്രതിയെ ഇന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും എന്ന സൂചനയുണ്ട്. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതിരുന്നു.ചൊവ്വാഴ്ച ഇയാളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു സൂചന നൽകി
ഫെബ്രുവരി 19ന് ഓൾസെയിൻ്റ്സ് കോളേജിന് സമീപം മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ കാണാതാവുന്നത്. സംസ്ഥാനത്തെയാകെ ഞെട്ടിച്ച സംഭവത്തിൽ 20 മണിക്കൂറുകൾക്ക് ശേഷമാണ് കൊച്ചുവേളി റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















