മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കുമായി (എം.എസ്.സി.ബി.) ബന്ധപ്പെട്ട 25,000 കോടിയുടെ വായ്പത്തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരേയുള്ള കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം വിചാരണക്കോടതിയെ സമീപിച്ചു.
അജിത്പവാറിനെതിരേ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് സാമ്പത്തിക കുറ്റാേന്വഷണ വിഭാഗം കേസ് അവസാനിപ്പിക്കുന്നത്. ഇതിന്റെഭാഗമായി ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
അജിത്പവാര്‍ ബാങ്കിന്റെ ഡയറക്ടറായിരിക്കെ ചില പഞ്ചസാരമില്ലുകള്‍ക്ക് ക്രമരഹിതമായി വായ്പ അനുവദിച്ചതായാണ് ആരോപണം. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തിചെയ്ത മില്ലുകള്‍ ലേലം ചെയ്തപ്പോള്‍ പവാറിന്റെ കുടുംബവുമായി ബന്ധമുള്ളവര്‍ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാരിന്റെ കാലത്ത് അജിത്പവാറിനെതിരേയെടുത്ത കേസ് 2020-ല്‍ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്ത് അവസാനിപ്പിച്ചിരുന്നു. അന്നും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്‍നാടന്‍
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ
ഷിന്ദേ സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് കേസ് വീണ്ടും പൊങ്ങിയത്. അജിത്പവാര്‍ ബി.ജെ.പി. സഖ്യത്തിന്റെ ഭാഗമായി വീണ്ടും ഉപമുഖ്യമന്ത്രിയായതോടെ അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ്താക്കറേയാണ് പ്രത്യേകകോടതി ജഡ്ജി ആര്‍.എന്‍. റോക്കഡെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ച്ച് 13-ന് കോടതി റിപ്പോര്‍ട്ട് പരിഗണിക്കും.
















