കൊച്ചി: കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. തുടർന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവ സ്റ്റേഷനിലേക്ക് സർവീസ് നടത്തും.
ബുധനാഴ്ച തന്നെ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുമെന്നും മെട്രോ അധികൃതർ പറഞ്ഞു. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്.
സ്റ്റേഷന്റെ വിസ്തീര്‍ണം 1.35 ലക്ഷം ചതുരശ്ര അടിയാണ്. ഇതര വരുമാനം വര്ദിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായാണ് ഇതില്‍ 40000 ചതുരശ്ര അടി ടിക്കറ്റ് നീക്കിവച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനുമായി 448.33 കോടി രൂപ ചിലവായതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഫ്ളാഗ് ഓഫ് ചെയ്തതിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളുമായി തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. പിന്നാലെ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍വ്വീസ് ആരംഭിക്കും.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 75 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽനിന്ന് എസ്എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയാണ് തന്നെ തൃപ്പൂണിത്തുറ വരെയും ഈടാക്കൂ.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ വരെ മെട്രോയിൽ യാത്ര ചെയ്യാമെന്ന് അധികൃതർ പറഞ്ഞു.
രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഫേസ് 1-ബി നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ തൃപ്പൂണിത്തുറ സ്റ്റേഷനിൽ ആരംഭിക്കും. ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
മ്യൂറല്‍ ചിത്രങ്ങളും കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയവും ഈ സ്റ്റേഷന്റെ പ്രത്യേകതകളാണ്. ഉടന്‍ തന്നെ ഡാന്‍സ് മ്യൂസിയം പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കുമെന്ന് കെ എം ആര് എല്‍ അറിയിച്ചു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ