തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പനി ബാധിച്ചു. ഇതെതുടര്‍ന്ന് നെതന്യാഹുവിന്റെ ഇന്നത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കിയതായും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ സ്റ്റാഫ് അംഗങ്ങൾക്കും പനിബാധിച്ചിരുന്നു.
അതേസമയം, ഗസ്സയിൽ വെടിനിർത്തലും ബന്ദി കൈമാറ്റവും സാധ്യമാക്കാൻ ഈജിപ്തിലെ കൈറോയിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിലേക്ക് ഇസ്രായേൽ പ്രതിനിധികളെ അയച്ചില്ല. ജീവിച്ചിരിക്കുന്ന ബന്ദികളുടെ പേരുവിവരം നൽകണമെന്ന ആവശ്യം ഹമാസ് നിരാകരിച്ചതിനെ തുടർന്നാണ് ഇസ്രായേൽ വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്.
ഖത്തർ, അമേരിക്ക, ഈജിപ്ത്, ഹമാസ് പ്രതിനിധികളാണ് കൈറോയിലുള്ളത്. അതിനിടെ, അടിയന്തരമായി വെടിനിർത്തണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇസ്രായേലിനോട് അഭ്യർഥിച്ചു.
അതിനിടെ, ഗസ്സയിൽ 24 മണിക്കൂറിനിടെ 124 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. ആകെ മരണം 30,534 ആയി. 71,920 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ സ്ത്രീകളും കുട്ടികളും മുൻ തടവുകാരും ഉൾപ്പെടെ 55 പേരെക്കൂടി ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി. തിങ്കളാഴ്ചയും ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി എത്തിയ വാഹനത്തിനുമേൽ ഇസ്രായേൽ ബോംബിട്ടു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ