ചണ്ഡിഗഡ്: ചണ്ഡിഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. കോര്‍പ്പറേഷനിലെ സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. സീനിയര്‍ ഡെപ്യൂട്ടി മേയറായി കുല്‍ജീത് സന്ധുവും ഡെപ്യൂട്ടി മേയറായി രജീന്ദര്‍ ശര്‍മ്മയുമാണ് ജയിച്ചത്.
36 അംഗങ്ങളുള്ള ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എക്സ് ഒഫീഷ്യോ അംഗമായ എംപി ഉള്‍പ്പെടെ 18 അംഗങ്ങളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന്റെ ഏഴും ആപ്പിന്റെ പത്തും ഉള്‍പ്പെടെ 17 അംഗങ്ങളാണ് ഇന്‍ഡി സഖ്യത്തിനുള്ളത്. ശിരോമണി അകാലി ദളിന്റെ ഒരംഗത്തിന്റെ പിന്തുണ ബിജെപിക്കായിരുന്നു.
ഇന്നലെ രാവിലെ 10.30നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ചണ്ഡിഗഡ് എംപിയും ബിജെപി നേതാവുമായ കിരണ്‍ ഖേര്‍ ആണ് ആദ്യം വോട്ട് ചെയ്തത്. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എക്സ് ഒഫീഷ്യോ അംഗമെന്ന നിലയില്‍ ചണ്ഡീഗഡ് എംപിക്കും വോട്ടുണ്ട്. നേരത്തെ നടന്ന മേയര്‍ തെരഞ്ഞെടുപ്പ് വിവാദമായതിനാല്‍ സിനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ