തിരുവനന്തപുരം: പള്ളിയിൽ നേർച്ചയായി സമർപ്പിച്ച കിരീടത്തിൽ ചെമ്പും ഉണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ചലച്ചിത്ര താരവുമായസുരേഷ് ഗോപി. കിരീട വിവാദം വെറുതെയാണെന്ന് നടൻ പ്രതികരിച്ചു പ്രതികരിച്ചു.
“കീരടത്തെ ചൊല്ലിയുള്ള വിവാദങ്ങളൊക്കെ ചുമ്മാതാണ്. എന്റെ നേർച്ചയാണത്. സർക്കാരിന്റെ പണമാണോ? കിരീടം എങ്ങനെയാണോ ഉണ്ടാക്കേണ്ടത് ആ രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട്. കുടുംബപരമായ കാര്യമാണ്. എവിടെയെങ്കിലും ഒരു വാക്ക് കൊടുത്തിട്ട് താൻ ലംഘിച്ചിട്ടുണ്ടോ? പ്രധാനമന്ത്രി എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണ്. അതൊന്നും ഒരു ഊർജമല്ല, അതിനെ അങ്ങനെ കാണുന്നില്ല, അതൊക്കെ വലിയ അനുഗ്രഹമാണ് ” – സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് തൊട്ട് മുമ്പായിരുന്നു കിരീട സമർപ്പണം. താരം കുടുംബമായി എത്തി കിരീടം സമർപ്പിക്കുകയായിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമാണ് കിരീടത്തിനുള്ളതെന്നായിരുന്നു അന്ന് വന്ന വാർത്തകൾ. എന്നാൽ ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
തൃശൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും നടൻ പ്രകടിപ്പിച്ച് നടൻ പ്രകടിപ്പിച്ചു. തൃശൂരിലെ ഗ്രൗണ്ട് റിയാലിറ്റി അറിയാം. ചെയ്യേണ്ടതൊക്കെ ചെയ്തുവെച്ചിട്ടുണ്ട്. ഇത്തവണ തൃശൂരുകാർ തനിക്ക് തരും തൃശൂർ തരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
“പൂർണമായ വിശ്വാസം, ആത്മവിശ്വാസം ഒക്കെയുണ്ട്. എങ്ങനെ വേണമെങ്കിലും വിളിച്ചോളൂ, അവിടുത്തെ ഗ്രൗണ്ട് റിയാലിറ്റി അറിയാം.അതുകൊണ്ട് ഇത്തവണ തൃശൂരുകാർ തൃശൂർ തരും എന്ന് വിശ്വസിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രവർത്തകർ തുടങ്ങിയിട്ടുണ്ട് ” – സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















