ഷിംല: സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ ധനസഹായം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു. സംസ്ഥാനത്തെ 18 നും 60 നും പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഹിമാചല്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പത്തുവാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
ഇന്ധിര ഗാന്ധി പ്യാരി ബഹ് ന സുഖ് സമാന് നിധി യോജനയുടെ ഭാഗമായി 800 കോടി ചിലവഴിക്കുമെന്നും 5 ലക്ഷം സ്ത്രീകള്‍ പദ്ധതിയുടെ ഭാഗമാവുമെന്നും മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പത്ത് വാഗ്ദാനങ്ങളില്‍ അഞ്ച് എണ്ണം പൂര്‍ത്തികരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പഴയ പെന്ഷന് പദ്ധതിയിലൂടെ സംസ്ഥാനത്തെ 1.36 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ