കോട്ടയം: സ്കൂള്‍ ലിഫ്റ്റിന്റെ പരിശോധനക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായ സുമേഷ് എസ് എല്‍ ആണ് പിടിയിലായത്. സ്വകാര്യ എയ്ഡഡ് സ്കൂള്‍ മാനേജറില്‍ നിന്നും ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ലിഫ്റ്റിന്റെ വാർഷിക പരിശോധനക്കായി കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ സുമേഷ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 12 ഓടെ സ്കൂളിലെത്തി. പരിശോധനക്ക് ശേഷം 10,000 രൂപ കൈക്കൂലി സ്കൂൾ മാനേജറോട് ആവശ്യപ്പെട്ടു. സ്കൂൾ അധികാരികളോട് ചോദിക്കാതെ നൽകാൻ സാധിക്കില്ലായെന്നി അറിച്ചപ്പോൾ ഫോൺ ചെയ്ത് വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ സുമേഷിനെ ഫോണിൽ വിളിച്ചപ്പോൾ അന്നേ ദിവസം വൈകീട്ട് കോട്ടയം റയിൽവേ സ്റ്റേഷന് സമീപം വച്ച് കൈക്കൂലി നൽകണമെന്ന് പറഞ്ഞു. പരാതിക്കാരൻ അസൗകര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഇന്ന് പാലാ ഭാഗത്തുള്ള പോളി ടെക്നിക്കിൽ പരിശോധനക്കായി വരുമ്പോൾ 7,000 രൂപ കൈക്കൂലി നൽകണമെന്ന് അറിയിച്ചു.
തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹഹത്തിന്റെ നിർദേശപ്രകാരം കോട്ടയം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആർ. രവി കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചക്ക് 12:30 ഓടെ പാലാ പൊലീസ് സ്റ്റേഷന് സമീപം വച്ച് ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുമേഷ് പരാതിക്കാരനിൽ നിന്നും 7,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന് വിജിലൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ