ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ ‘മോദി കാ പരിവാർ കാമ്പയിൻ’ ആരംഭിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വ്യക്തിയധിക്ഷേപത്തെ തുടർന്നാണ് ബിജെപി നേതാക്കൾ കാമ്പയിൻ ആരംഭിച്ചത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ ഉൾപ്പെടെയുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിനൊപ്പം ഈ വാചകം കൂടി ചേർത്തു വച്ചാണ് മറുപടി നൽകിയിരിക്കുന്നത്. മോദി കാ പരിവാർ (മോദിയുടെ കുടുംബം) എന്നാണ് എല്ലാവരും സോഷ്യൽ മീഡിയ ഹാന്റിലിൽ ചേർത്തിരിക്കുന്നത്. പ്രധാനമന്ത്രിക്ക് കുടുംബമോ കുട്ടികളോ ഇല്ല എന്നായിരുന്നു ഞായറാഴ്ച ലാലുപ്രസാദിന്റെ പരാമർശം.
എല്ലാ ഇന്ത്യക്കാരും അവർ മോദിയുടെ കുടുംബമാണെന്ന് പറയുന്നു. ആരുമില്ലാത്തവർ പോലും തന്റെ കുടുംബാംഗമാണ്. മോദി അവരോടൊപ്പമുണ്ട്. മോദി അവരുടേതാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ലാലുപ്രസാദിന്റെ പരാമർശം വിവാദമായതോടെ വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി.
2019 ൽ ഞാനും കാവൽക്കാരൻ (മേം ഭി ചൗക്കിധാർ) എന്ന മുദ്രാവാക്യമായിരുന്നു ബിജെപി ഉയർത്തിയിരുന്നത്. ഇതിനെതിരെ ചൗകിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യം കോൺഗ്രസും ഉയർത്തിയിരുന്നു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ