പത്തനംതിട്ട: പി.സി. ജോർജിനെ സന്ദർശിച്ച് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ ആന്‍റണി. പൂഞ്ഞാറിലെ വീട്ടിലെത്തിയ അനിലിനെമധുരം നൽകിയാണ് പി ജോർജ് സ്വീകരിച്ചത്. പി.സി. ജോർജിന്‍റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ തന്നെ അനിൽ ആന്‍റണി പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് സന്ദർശനത്തിന് എത്തിയത്.
പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്നത് എന്‍റെ തീരുമാനമല്ല. ബിജുപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ച കാര്യമാണെന്ന് അനിൽ ആന്‍റണി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തനിക്ക് പത്തനംതിട്ടയിൽ വിജയസാധ്യതയുള്ള സീറ്റ് ലഭിച്ചതിൽ ഒരുപാട് പേർക്ക് വിഷമം കാണും. അവരുടെ വിഷമം കൂടാൻ പോകുന്നതേയുള്ളൂ, കാരണം താൻ അവിടെ വിജയിക്കുമെന്നും അനിൽ ആന്‍റണി പറഞ്ഞു. .സി ജോർജിന്റെ അനുഗ്രഹം വാങ്ങി തുടങ്ങാൻ കഴിഞ്ഞത് ഭാഗ്യം ആണെന്ന് പ്രതികരിച്ച അനിൽ ആന്റണി പിണക്കം മാധ്യമസൃഷ്ടി എന്ന് ആവർത്തിച്ചു.
അനിൽ ആന്‍റണിയെ പരിചയപ്പെടുത്താൻ കൂടെയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിന് തന്‍റെ ആവശ്യമില്ലെന്നും ബിജെപിക്ക് ആവശ്യത്തിലധികം പ്രവർത്തകരുണ്ടെന്നുമായിരുന്നു ജോർജിന്‍റെ മറുപടി. മണ്ഡലത്തിലെ പോകേണ്ട സ്ഥലങ്ങളിൽ പോകും. പത്തനംതിട്ട അല്ലാതെ മറ്റൊരു സ്ഥലത്തും സ്ഥാനാർത്ഥിയാകില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
അനിൽ ആന്റണിക്ക് സഭാ നേതാക്കളുടെ പിന്തുണയില്ലെന്നും അതുണ്ടാക്കി കൊടുക്കാനാണ് നോക്കുന്നതെന്നും പി.സി. ജോർജ് വ്യക്തമാക്കി.
















