ഗസ്സ: ഗസ്സയിലെ ഖബർസ്ഥാനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സേന. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഖബറുകൾ തകർന്ന് മൃതദേഹങ്ങൾ പരിസരങ്ങളിൽ ചിന്നിച്ചിതറി.
വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലാണ് സംഭവം. ഇവിടെ നേരത്തെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അഭയാർഥി ക്യാമ്പിലെ ബ്ലോക്ക് ടു ഏരിയയിൽ താൽക്കാലിക ഖബർസ്ഥാൻ ഒരുക്കിയാണ് കൂട്ടത്തോടെ മറവ് ചെയ്തത്. ഈ ഭാഗത്താണ് ഇന്നലെ ഇസ്രായേൽ ബോംബർ വിമാനങ്ങൾ വൻആക്രമണം നടത്തിയത്.
മുമ്പും ഇസ്രായേൽ സേന ഖബർസ്ഥാനുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. ഖബറുകൾ മാന്തി നിരവധി മൃതദേഹങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. നിലവിലുള്ള ഖബർസ്ഥാനുകളിലേക്ക് എത്താനുള്ള പ്രയാസം കാരണം മിക്ക സ്ഥലങ്ങളിലും താൽക്കാലിക സൗകര്യം ഒരുക്കിയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത്. പാർപ്പിട പരിസരങ്ങൾ, വീട്ടുമുറ്റങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നിരവധി ഖബറുകൾ ഒരുക്കിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 30,410 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 71,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ