ന്യൂഡൽഹി: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻ്റെ പരിഹാസത്തിന് മറുപടിയുമായി നരേന്ദ്ര മോദി. ഇന്ത്യയാണ് തന്റെ കുടുംബമെന്നും 140 കോടി ജനങ്ങളാണ് തന്റെ കുടുംബാംഗങ്ങളെന്നും ലാലുവിന് പ്രധാനമന്ത്രി മറുപടി നൽകി. തെലങ്കാനയിൽ നടന്ന പൊതുറാലിയിൽ പ്രസംഗിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പരാമർശം.
“രാജ്യത്തെ ജനങ്ങൾ തന്നെയാണ് എന്റെ കുടുംബാംഗങ്ങൾ. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഈ രാജ്യത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, മരിക്കുന്നതും അതിന് വേണ്ടിതന്നെയാകും. തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ് ” -അദിലാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
നരേന്ദ്രമോദിക്ക് സ്വന്തമായി ഒരു കുടുംബമില്ലാത്തതിൽ നമുക്കെന്ത് ചെയ്യാൻ കഴിയും എന്നായിരുന്നു ലാലുവിന്റെ ചോദ്യം.പാറ്റ്നയിൽ നടന്ന പ്രതിപക്ഷ സംഗമത്തിലായിരുന്നു ലാലുവിന്റെ പരിഹാസം. അദ്ദേഹമാണ് കുടുംബാധിപത്യ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നത്. രാമക്ഷേത്രത്തെ കുറിച്ച് വീമ്പിളക്കുകയാണ് പ്രധാനമന്ത്രി. അദ്ദേഹം ഒരു യഥാർഥ ഹിന്ദുവല്ല. സ്വന്തം മാതാപിതാക്കൾ മരണപ്പെട്ടാൽ ആൺമക്കൾ തല മുണ്ഡനം ചെയ്യണമെന്നും താടിവടിക്കണമെന്നുമാണ് ഹിന്ദു പാരമ്പര്യം. എന്നാൽ സ്വന്തം അമ്മമരിച്ചപ്പോൾ മോദി അങ്ങനെ ചെയ്തിട്ടില്ലെന്നും ലാലു ആരോപിച്ചു.
ഇതിനു മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ മോദിയുടെ കുടുംബം എന്ന് പോസ്റ്റ് ചെയ്താണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. കേന്ദ്രമന്ത്രി അമിത് ഷാ, ജെ.പി. നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ എന്നിവരുടെ എക്സ് പ്ലാറ്റ്ഫോമുകളിൽ മോദി കാ പരിവാർ എന്നാണ് പേരിനു സമീപം ബ്രായ്ക്കറ്റിൽ ചേർത്തിരിക്കുന്നത്. മുതിർന്ന ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പുഷ്‍കർ സിങ് ധാമി എന്നിവരും ഈ കാമ്പയിനിൽ അണിനിരന്നിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ യൂസർനെയിം എഡിറ്റ് ചെയ്ത് ‘മോദി കാ പരിവാർ’ എന്നു എന്നാക്കിയിരിക്കുകയാ
















