മുംബൈ: വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘സ്വാതന്ത്ര വീർ സവർക്കർ’ എന്ന ചിത്രം പ്രോപഗണ്ടയല്ലെന്ന് സംവിധായകൻ കൂടിയായ ബോളിവുഡ് താരം രൺദീപ് ഹൂഡ. സവർക്കർക്കെതിരായ പ്രോപഗണ്ടകളെ തകർക്കുന്നതാകും ചിത്രമെന്നും അദ്ദേഹം പറഞ്ഞു. സവർക്കർ മാപ്പുപറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്നു ദയാഹരജി നൽകുക മാത്രമാണു ചെയ്തതെന്നും ഹൂഡ പറഞ്ഞു.