പുനലൂര്‍: എന്‍കെ പ്രേമചന്ദ്രന്റെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം മൂന്നാം ദിവസത്തേയ്ക്ക് കടന്നു. പുനലൂര്‍ നിയോജക മണ്ഡലത്തിലെ ആര്യങ്കാവില്‍ നിന്നാരംഭിച്ച പ്രചരണം കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കല്‍, ഉറുകുന്ന്, ഇടമണ്‍, കലയനാട്, പുനലൂര്‍ ടിബി, മാര്‍ക്കറ്റ്, ചെമ്മന്തൂര്‍, കരവാളൂര്‍, അഞ്ചല്‍, ആയൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം.
കിഴക്കന്‍ മലയോര പ്രദേശങ്ങളിലെത്തിയപ്പോള്‍ പരിചയം പുതുക്കലിന് അപ്പുറമായി സൗഹൃദ സന്ദര്‍ശനമായിട്ടാണ് ഓരോ പ്രദേശത്തെയും ജനങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്റെ സന്ദര്‍ശനത്തെ കണ്ടത്. കടകമ്പോളങ്ങള്‍ കയറിയിറങ്ങിയും പ്രധാന കവലകളില്‍ വോട്ടറന്മാരെ നേരില്‍ കണ്ടുമായിരുന്നു സന്ദര്‍ശനം. പ്രായമായ അമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവരെ നേരിട്ടു കണ്ടു.
എല്ലാവരുടെയും മുഖത്ത് വിജയിക്കുമെന്ന ഭാവം. പ്രധാന സ്ഥലങ്ങളില്‍ ഹ്രസ്വമായ പ്രസംഗത്തിലൂടെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ ആനുകാലിക പ്രാധാന്യം പ്രവര്ത്തകകരുമായും യുഡിഎഫ് നേതാക്കളുമായും പങ്കുവച്ചു.
പുനലൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍്റ് വിജയകുമാര്‍, കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്‍്റ് ഭാരതീപുരം ശശി, യു.ഡി.എഫ് പുനലൂര്‍ നിയോജക മണ്ഡലം ചെയര്മാന് കുളത്തൂപ്പുഴ സലീം, ആര്യങ്കാവ് പഞ്ചായത്ത് സുജാ തോമസ് പ്രസിഡന്റ് ,പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ് കൗണ്‍സിലര്‍മാരായ ഷെമി അസീസ്, റോയ് ജോണ്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ സഞ്ജയ് ഖാന്, സഞ്ജു ബുഖാരി, മറ്റ് നേതാക്കളായ ടോമിച്ചന് തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍്റുമാരായ മനോജ്, ഷിബു കൈമണ്ണില്‍, നാസര്‍, മോഹനന്, കെ, റ്റി, യു സി സംസ്ഥാന വൈസ് പ്രസിഡന്‍്റ് റോയ് ഉമ്മന്‍, ആര്.എസ്.പി.നേതാക്കളായ എം.നാസര്‍ ഖാന്, ഇടമണ്‍ വര്‍ഗീസ് ,സെബാസ്റ്റ്യന്‍, എ.ആര്. ഷഫീക്ക്, വിബ്ജ്ജിയോര്, രാമചന്ദ്രന്, ലീഗ് നേതാക്കളായ എം എം ജലീല്‍, പുനലൂര്‍ സലീം, സമദ്, തുടങ്ങിയവര്‍ പ്രേമചന്ദ്രന് എം.പിക്കൊപ്പം ഉണ്ടായിരുന്നു.
അഞ്ചല്‍ ടൗണില്‍ നിന്നാരംഭിച്ച കടകമ്പോള സന്ദര്‍ശനത്തില്‍ യുഡിഎഫ് നേതാക്കളായ സക്കീര്‍ ഹുസൈന്, റഹീം തെങ്ങുവിള, ഇര്‍ഷാദ്, അഡ്വ: ഡി. സുരേന്ദ്രന്, ജി.എസ്. പ്രേംരാജ്, ജാസ്മിന് മഞ്ചു, ഏറം സന്തോഷ്, അഗസ്ത്യക്കോട് രാധാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Read More :
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
- മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം
- ഇന്ദിരയുടെ മൃതദേഹത്തോട് സിപിഐഎം കാണിച്ചത് ധാര്‍ഷ്ഠ്യം : മാത്യു കുഴല്നാടന്
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ